2010 ഡിസംബർ 6, തിങ്കളാഴ്‌ച
2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച
അഭിനന്ദനങ്ങള്‍... അഭിവാദനങ്ങള്‍...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച മേഖലയിലെ പരിഷത്ത് അംഗങ്ങളില്‍ ഒട്ടുമിക്കപേരും വിജയശ്രീലാളിതരായി.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി:
സുബൈദാ കുഞ്ഞുമോന്‍
ജി. മോഹനകുമാര്‍
തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് :
എ. യൂനുസ്
ബിന്ദു രാമചന്ദ്രന്‍
എല്‍. ഷൈലജ
വി. ആര്‍. ഗോപിനാഥ്
ബി. പത്മകുമാരി
അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാടുള്ള പരിഷത്ത് പ്രവര്‍ത്തകരുടെ വിജയംപഞ്ചായത്തുകളുടെ സുതാര്യവും ലക്ഷ്യബോധവുമുള്ള പ്രവര്‍ത്തനത്തിന് മുതല്ക്കൂട്ടയിരിക്കും. വിജയികളായ എല്ലാപ്രവര്‍ത്തകര്‍ക്കും മേഖലാ കമ്മിറ്റിയുടെ അഭിവാദനങ്ങള്‍...
സുബൈദാ കുഞ്ഞുമോന്‍
ജി. മോഹനകുമാര്‍
തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് :
എ. യൂനുസ്
ബിന്ദു രാമചന്ദ്രന്‍
എല്‍. ഷൈലജ
വി. ആര്‍. ഗോപിനാഥ്
ബി. പത്മകുമാരി
2010 ഒക്‌ടോബർ 13, ബുധനാഴ്‌ച
ജനപ്രതിനിധികളാവാന്‍ പരിഷത്ത് പ്രവര്‍ത്തകര്‍ ....

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മേഖലയിലെ നിരവധി പ്രവര്‍ത്തകര്‍ പ്രധാന മുന്നണി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. മേഖലാ കമ്മിറ്റി അംഗം എ.യൂനുസ് തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ നിന്നുള്ള CPI.M സ്ഥാനാര്‍ഥിയാണ്. മേഖലാ കമ്മിറ്റി അംഗം വിജയമ്മാലാലിയുടെ മകനും കോഴിക്കോട് യൂനിറ്റ് കമ്മിറ്റി അംഗവുമായ ജഗത് ജീവന്‍ ലാലി കരുനാഗപ്പള്ളി നഗരസഭയിലേക്കും തൊടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം ബിന്ദു രാമചന്ദ്രന്‍ തൊടിയൂര്‍ ഗ്രാമപഞ്ചായതിലെക്കും CPIടിക്കറ്റില്‍ മത്സരിക്കുന്നു. മരുതൂര്‍കുളങ്ങര യൂനിറ്റ് കമ്മിറ്റി അംഗം ജി.മോഹനകുമാര്‍, ടൌണ്‍ നോര്‍ത്ത് യൂനിറ്റ് കമ്മിറ്റി അംഗം സുബൈദ കുഞ്ഞുമോന്‍ എന്നിവരും നഗര സഭയിലേക്ക് മത്സര രംഗത്തുണ്ട്. ഇരുവരും CPI.M സ്ഥാനാര്‍ഥികളാണ്. വനിതാ മേഖലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി എല്‍. ഷൈലജ, മുന്‍ മേഖലാ ജോയിന്റ് സെക്രട്ടറി കെ. ആര്‍. സജീവ്, തൊടിയൂര്‍ യൂനിറ്റ് മുന്‍ സെക്രട്ടറിയും പ്രേസിടന്റുമായ വി. ആര്‍. ഗോപിനാഥ്, തൊടിയൂര്‍ യൂനിറ്റ് കമ്മിറ്റി അംഗം ബി.പത്മകുമാരി എന്നിവര്‍ തൊടിയൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് CPI.Mസ്ഥാനാര്‍ഥികളാണ്. വേങ്ങ യൂനിറ്റ് മുന്‍ സെക്രട്ടറി ജയശ്രീ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് CPI.Mനു വേണ്ടി ജനവിധി തേടുന്നു.
ഇവരെ കൂടാതെ പരിഷത്ത് അംഗങ്ങളായ പത്തോളം പേരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. ഇവരുടെ വിജയത്തിനായി അതതു യൂണിറ്റിലെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
ഇവരെ കൂടാതെ പരിഷത്ത് അംഗങ്ങളായ പത്തോളം പേരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. ഇവരുടെ വിജയത്തിനായി അതതു യൂണിറ്റിലെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച
അധികാരവികേന്ദ്രീകരണം : സെമിനാര്‍


മേഖലാ കമ്മിറ്റിയും കല്ലേലി ഭാഗം ജനതാ വായന ശാലയും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ 'അധികാര വികേന്ദ്രീകരണം: പിന്നിട്ട വഴികളും പുതിയ പ്രതീക്ഷകളും' വ്യത്യസ്തമായ ഒരു അനുഭവമാണ് നല്‍കിയത്.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ 15 വര്‍ഷത്തെ അനുഭവങ്ങളിലൂടെ പുതിയ ചരിത്രം സൃഷ്ടിച്ച തദ്ദേശസ്ഥാപനങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയും പുതിയ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുകയുമാണ് സെമിനാര്‍ ലക്ഷ്യമിട്ടത്. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിടന്റ്റ് പ്രൊഫ: കെ. ആര്‍. നീലകണ്‌ഠപിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന ട്രഷറര്‍ പി.വി.വിനോദ് വിഷയാവതരണം നടത്തി. വായനശാല പ്രസിടന്റ്റ് റ്റി. മുരളീധരന്‍ മോഡരേട്ടര്‍ ആയിരുന്നു. അന്‍പതോളം പേര്‍ പങ്കെടുത്തു.
2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച
മാസിക: 10000 രൂപയുടെ സമ്മാനം ഇത്തവണയും മേഖലയ്ക്ക്...
മാസികാ ക്യാമ്പയിന്‍ പൂര്‍ത്തിയായപ്പോള്‍ മേഖല സംസ്ഥാനത്തെ മേല്‍ക്കൈ നിലനിര്‍ത്തി. ക്യാമ്പയിന്‍ കാലാവധി നീട്ടുന്നതിനു മുന്‍പ് സംസ്ഥാനത്ത് ഏറ്റവുമധികം വരിക്കാരെ കണ്ടെത്തിയത് കരുനാഗപ്പള്ളിയാണ്. 1000 വരിക്കാരെ നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ കണ്ടെത്താനും മേഖലയ്ക്കു കഴിഞ്ഞു. ഈപ്രവര്ത്തനത്തിലൂടെ നിര്‍വാഹക സമിതി പ്രഖ്യാപിച്ച 10000രൂപയുടെ സമ്മാന പുസ്തകം ഈ വര്‍ഷവും മേഖലനേടി. ഇത് മൂന്നാം തവണയാണ് മേഖല സമ്മാനം നേടുന്നത്.
2010 സെപ്റ്റംബർ 18, ശനിയാഴ്‌ച
ദേശീയ പാത വികസിപ്പിക്കണം; പക്ഷേ...

കേരളത്തിലെ ദേശീയ പാതകള്‍ ബി.ഓ.റ്റി. പദ്ധതിയുടെ മറവില്‍ സ്വകാര്യവല്‍കരിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പരിഷത്ത് സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ വന്പിച്ച വരവേല്‍പ്പ് നല്‍കി. കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. ജോജി കൂട്ടുമ്മേല്‍ നയിച്ച ജാഥ സെപ്തംബര്‍ 17 നു ഉച്ചയ്ക്ക് 2 മണിക്ക് ടൌണില്‍ എത്തിച്ചേര്‍ന്നു. സ്വീകരണ പരിപാടിയില്‍ ശ്രീ. കെ.സി. ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയുടെ 500 കോപ്പികള്‍ പ്രചരിപ്പിച്ചു.
മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'നേര്‍വഴി' എന്ന ലഘുപത്രത്തിന്റെ പരിഷ്കരിച്ച രണ്ടാം ഭാഗം ഇതോടനുബന്ധിച്ച് പുറത്തിറക്കി. ഇതിന്റെ 1000 കോപ്പികള്‍ ടൌണില്‍ പ്രചരിപ്പിച്ചു.
2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച
ഐ. റ്റി. പാഠശാല ഉദ്ഘാടനം ചെയ്തു
മേഖല ഐ.റ്റി. സബ്കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടത്തുന്ന ഐ.റ്റി. പാഠശാലക്ക് ആരംഭമായി. സെപ്തംബര്‍ 12 ഞായറാഴ്ച INGCTയില്‍ നടന്ന ഉദ്ഘാടന ക്ലാസ്സില്‍ IT @SCHOOL മാസ്റ്റര്‍ ട്രെയിനറും പരിഷത്ത് മുന്‍ നിര്‍വാഹക സമിതി അംഗവുമായ എ.ആര്‍. മുഹമ്മദ് അസ്ലം ഇന്റര്‍നെറ്റ്, ബ്ലോഗ്, ഇ.മെയില്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയെ പരിചയപ്പെടുത്തി. സോഫ്റ്റ്‌വെയറിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നടത്തിയ ലഘു അവതരണം വിജ്ഞാനപ്രദമായിരുന്നു. തുടര്‍ന്ന് പാഠശാലയില്‍ പങ്കെടുത്ത മുഴുവന്‍ പ്രവര്‍ത്തകരും സ്വയം ഇ.മെയില്‍ വിലാസം സൃഷ്ടിച്ചു. 26പേര്‍ പങ്കെടുത്തു.
2010 ഓഗസ്റ്റ് 31, ചൊവ്വാഴ്ച
മാസികാ പ്രചാരണം: മേഖലയില്‍ 1000 കടന്നു...

മാസികാ പ്രചരണം പൂര്‍ത്തിയായപ്പോള്‍ കരുനാഗപ്പള്ളി മേഖല സംസ്ഥാനത്തെ ആധിപത്യം നിലനിര്‍ത്തി. 1050എണ്ണത്തിന്റെ വരിസംഖ്യ മേഖല ജില്ലയില്‍ അടച്ചു. 320എണ്ണം ചേര്‍ത്ത മരുതൂര്‍കുളങ്ങര യൂനിറ്റ് ബഹുദൂരം മുന്നിലാണ്. 255 വരിക്കാരെ കണ്ടെത്തിയ കോഴിക്കോട് യൂനിറ്റ് പിന്നാലെയുണ്ട്. 117 എണ്ണത്തിന്റെ വരിസംഖ്യ അടച്ച ടൌന്‍ നോര്‍ത്ത്, 105 വരിക്കാരെ കണ്ടെത്തിയ തൊടിയൂര്‍ എന്നിവയും മികച്ച പ്രവര്‍ത്തനം നടത്തി. കല്ലേലിഭാഗം (59), കടപ്പാ തെക്ക് (58) , വെങ്ങ (42), തൊടിയൂര്‍ കിഴക്ക് (25), മൈനാഗപ്പള്ളി (25) എന്നീ യൂണിറ്റുകള്‍ സാധ്യതയ്ക്കു ഒത്തു ഉയര്‍ന്നില്ലെങ്കിലും പ്രവര്‍ത്തനത്തെ ഗൌരവമായി സമീപിച്ചു. ടൌന്‍ സൌത്ത് (21), തൊടിയൂര്‍ വടക്ക് (17), ഇടക്കുലങ്ങര (5) എന്നീ യൂണിറ്റുകളും ക്യാമ്പയിന്‍ ഏറ്റെടുത്തു. 1000 വരിക്കാരെ ചേര്‍ത്ത്കൊണ്ട് സംസ്ഥാനത്ത് പല തവണ ഒന്നാം സ്ഥാനം നേടിയ മേഖലയില്‍ ഇനിയും ലഭിക്കാനുള്ള ഒര്ടരുകള്‍ കൂടി കണക്കാക്കുമ്പോള്‍ പ്രചരണം സര്‍വകാല റിക്കാര്‍ഡ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച
എല്ലാ പഞ്ചായത്തുകളിലും വിജ്ഞാനോത്സവം...

യുറീക്ക- ശാസ്ത്രകേരളം വിജ്ഞാനോല്സവതിന്റെ പഞ്ചായത്ത് തലം ആഗസ്റ്റ് 14 നു മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും നടന്നു. വിജ്ഞാനോല്സവതിന്നു മുന്നോടിയായി ആഗസ്റ്റ് 9 നു ഡോ.പിഷാരടീസ് ഹോസ്പിറ്റല്‍ കോണ്ഫെരന്‍സ് ഹാളില്‍ നടന്ന മേഖലാതല പരിശീലനത്തില്‍ നാല് പഞ്ചായത്തുകളില്‍ നിന്നും അഞ്ചു പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. മേഖലാ പ്രേസിടന്റ്റ് എന്‍. സുരേന്ദ്രന്‍, വിദ്യാഭ്യാസ സബ് കമ്മിറ്റി കണ്‍വീനര്‍ കെ.ജി. ശിവപ്രസാദ് എന്നിവര്‍ നേത്രത്വം നല്‍കി.
അധ്യാപകരും പരിഷത്ത് പ്രവര്‍ത്തകരും ടി.ടി.സി വിദ്യാര്‍ത്ഥികളും വിജ്ഞാനോല്സവങ്ങളില്‍ ഫെസിലിറെടര്മാരായിപ്രവര്‍ത്തിച്ചു. നാല് പഞ്ചായത്തുകളിലായി 1035 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശ്രീ. ഇ.ജിനന്‍ രചിച്ച മുദ്രാഗാനത്തിന് ശ്രീ.വി.കെ.എസ് സംഗീതം നല്‍കി അവതരിപ്പിച്ചത് കുട്ടികള്‍ ആവേശപൂര്‍വ്വം ഏറ്റുപാടി. ഈ ഗാനത്തിന്റെ കോപ്പി എല്ലാ കുട്ടികള്‍ക്കും അച്ചടിച്ച് നല്‍കിയിരുന്നു.
പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ മേഖല അച്ചടിച്ച് നല്‍കിയിരുന്നു. അതോടൊപ്പം യുറീക്ക, ശാസ്ത്രകേരളം മാസികകളെ പരിചയപ്പെടുത്തുന്ന 'നമ്മുടെ കുട്ടികള്‍ നല്ലത് വായിക്കട്ടെ' എന്ന കുറിപ്പും ഓര്ദര്‍ഫോമും നല്‍കി. വിജ്ഞാനോത്സവ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച മാസികാ കൌന്ടരുകളിലൂടെ അന്‍പതിലധികം മാസികാ വരിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞു.
2010 ജൂലൈ 20, ചൊവ്വാഴ്ച
മാസിക ജൈവവൈവിധ്യ പതിപ്പ്: മേഖലാ പ്രചരണം 1300 കടന്നു..

അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച യുറീക്ക, ശാസ്ത്രകേരളം പ്രത്യേക പതിപ്പിന് മേഖലയില്‍ വന്‍ വരവേല്‍പ്പ്. ജൈവ വൈവിധ്യത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പതിപ്പിനെ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ആവേശപൂര്‍വമാണ് ഏറ്റുവാങ്ങിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖല കമ്മിറ്റി ചുമതലപ്പെടുത്തിയ സ്ക്വാഡ് രണ്ടു ദിവസത്തെ സ്കൂള്‍ സന്ദര്‍ശനത്തിലൂടെ മുഴുവന്‍ കോപ്പികളും പ്രചരിപ്പിച്ചു. കൂടുതല്‍ കോപ്പികള്‍ ലഭ്യമല്ലാതെ വന്നതിനാല്‍ കുട്ടികള്‍ ആവശ്യപ്പെട്ടതിന്റെ പകുതി പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല.ജില്ലയില്‍ നിന്നും ലഭിച്ച 1300 കോപ്പികള്‍ വളരെ വേഗം പ്രച്ചരിപ്പിക്കപ്പെട്ടത്തിന്റെ ആവേശത്തില്‍ 2000 വാര്‍ഷിക വരിക്കാര്‍ എന്ന ലക്‌ഷ്യം സാധ്യമാക്കാന്‍ ഒരുങ്ങുകയാണ് മേഖലയിലെ പ്രവര്‍ത്തകര്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)