


സംസ്ഥാനത്തെ കണ്ടല്‍ കാടുകളെക്കുറിച്ച് പഠിക്കുവാന്‍ നിര്‍വാഹക സമിതി നിയോഗിച്ച വിദഗ്ധസമിതി കരുനാഗപ്പള്ളി മേഖലയില്‍ സന്ദര്‍ശനം നടത്തി. ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ: വി.എസ്. വിജയന്‍, ബോര്‍ഡ് അംഗം ഡോ: ജോര്‍ജ് ഡി'ക്രൂസ്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ: യു. കെ. ഗോപാലന്‍, പരിഷത്ത് പ്രസിടന്റ്റ് ഡോ: കാവുമ്പായി ബാലകൃഷ്ണന്‍, നിര്‍വാഹക സമിതി അംഗം ശ്രീ. വി. ആര്‍. രഘുനന്ദനന്‍, ജില്ലാ പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ. വി കെ. മധുസൂദനന്‍, ജില്ലാ സെക്രട്ടറി ശ്രീ. യു. ചിത്രജാതന്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീ. എസ്. രാജശേഖര വാര്യര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മേഖലാ പ്രസിടന്റ്റ്, സെക്രട്ടറി എന്നിവരോടൊപ്പം ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രേസിടന്റ്റ് ശ്രീ. ജി. രാജദാസും സംഘത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മേഖലയിലെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ ആയിരംതെങ്ങ് കാട്ടുകണ്ടം, ചെറിയഴീക്കല്‍, പണ്ടാരതുരുത്ത് എനീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ