ക്ലാസ് മുറികളില്‍ കേട്ടുമാത്രം പഠിച്ച അറിവുകള്‍ സ്വയം ചെയ്തറിഞ്ഞതിന്റെ ആഹ്ലാദം പകര്‍ന്ന് നല്‍കി മേഖലാ വിജ്ഞാനോത്സവം സമാപിച്ചു. കരുനാഗപ്പള്ളി യു പി ജി എസ്സില്‍ ഡിസംബര്‍ 11, 12 തിയതികളിലായി നടന്ന വിജ്ഞാനോത്സവത്തില്‍ മേഖലയിലെ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 86 കുട്ടികള്‍ പങ്കെടുത്തു. മേഖലാ വിദ്യാഭ്യാസ സബ് കമ്മിറ്റിയാണ് സംഘാടനം നിര്‍വഹിച്ചത്. ഡിസംബര്‍ 12 നു വൈകിട്ട് ചേര്‍ന്ന സമാപന സമ്മേളനത്തില്‍ എസ് എസ് എ ബ്ലോക്ക് പ്രോജക്റ്റ് ഓഫീസര്‍ ശ്രീ. എം. പ്രകാശ് മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ