
'വേണം മറ്റൊരു കേരളം' ക്യാമ്പയിന്റെ ഭാഗമായി എത്തുന്ന സംസ്ഥാന പദയാത്രയ്ക്ക് മേഖലയില്‍ നല്‍കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എംഎല്‍എ മാരായ സി ദിവാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ രക്ഷാധികാരികളും കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ എം അന്‍സാര്‍ ചെയര്‍മാനുമായ സ്വാഗതസംഘത്തിന്റെ ജനറല്‍ കണ്‍വീനറായി കെ ജി ശിവപ്രസാദ് പ്രവര്‍ത്തിക്കും. വിവിധ വിഷയങ്ങളില്‍ മൂന്ന്‍ സെമിനാറുകള്‍, വീട്ടുമുറ്റ ക്ലാസുകള്‍, ശാസ്ത്ര പുസ്തക പ്രചരണം, പള്ളിക്കലാര്‍ പഠനം ഫോട്ടോ പ്രദര്‍ശനം, സപ്ലിമെന്റ് പ്രകാശനം എന്നിവ അനുബന്ധ പരിപാടികളായി നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ