![]() |
വീട്ടുമുറ്റ ക്ലാസ്സ്: ശ്രീ എന്‍ സുരേന്ദ്രന്‍ (മേഖലാ പ്രസിഡണ്ട് ) |
പദയാത്രാ സ്വീകരണത്തിന് അനുബന്ധമായി മേഖലയില്‍ സംഘടിപ്പിക്കുന്ന വീട്ടുമുറ്റ ക്ലാസ്സുകള്‍ക്കു ജനുവരി 17 നു തുടക്കമായി. ടൌണ്‍ നോര്‍ത്ത് യൂണിറ്റിലെ കല്ലിക്കോട്ടു ശ്രീ കരുണാകരന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ കോട്ടയില്‍ രാജു ക്ലാസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ. ആര്‍. രവീന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂനിറ്റ് സെക്രട്ടറി ജെ.ചന്ദ്രബാബു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‍ മേഖലാ പ്രേസിടന്റ്റ് എന്‍ സുരേന്ദ്രന്‍ ക്ലാസ്സെടുത്തു. മുപ്പതോളം പേര്‍ ക്ലാസ്സില്‍ പങ്കെടുത്തു.
'വേണം മറ്റൊരു കേരളം' ക്യാമ്പയിന്റെ ഭാഗമായി പദയാത്രാ സ്വീകരണത്തിന് ശേഷവും ക്ലാസുകള്‍ തുടരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ