ഭൂമിക്കു മേല്‍ അതിനു സഹിക്കാവുന്ന ദ്രോഹങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിത ശൈലി രൂപപ്പെടുത്തുകയും ചെയ്തിരുന്നവരാണ് മനുഷ്യര്‍ എന്നും എന്നാല്‍ ഇന്ന് ഭൂമി പണം നിക്ഷേപിക്കുവാനും ലാഭം വര്‍ദ്ധിപ്പിക്കുവാനും ഉള്ള ചരക്കായി മാറിയിരിക്കുകയാണെന്നും ഡോ. ആര്‍. വി. ജി. മേനോന്‍ പറഞ്ഞു. വികസനം എന്നാല്‍ ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റ്കളുമാണ് എന്ന ധാരണ വന്നു. ഭൂമിയുടെ പച്ചപ്പുകള്‍ പറിച്ചെറിഞ്ഞു പുഴകള്‍ വറ്റിച്ച് നാം നടത്തുന്ന കൈയേറ്റം ലാഭം നേടാനുള്ള മുതലാളിത്തത്തിന്റെ ആര്ത്തിയുടെ ഭാഗമാണ്. ഈ ആര്‍ത്തി ദുരന്തത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്.
ഭൂ സംരക്ഷണ ജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മേഖലാപ്രസിഡണ്ട് എന്‍.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ഇ.ഷാനവാസ് സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും ജനപ്രതിനിധികളും ഉള്‍പ്പെടെ 67പേര്‍ ജാഥയെ സ്വീകരിച്ചു. സംഘാടക സമിതി ചെയര്‍മാനായി സി.വിജയന്‍പിള്ളയും കണ്‍വീനറായി ആര്‍.റജിയും പ്രവര്‍ത്തിച്ചു.