
കല്ലേലിഭാഗം യൂനിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന് അനുബന്ധമായി ജനത വായനശാലയുടെ സഹകരണത്തോടെ നടത്തിയ ശാസ്ത്ര സായാഹ്നം ആകാശ ദൃശ്യ വിരുന്നൊരുക്കി. മാര്‍ച്ച് 23ചൊവ്വാഴ്ച്ച വൈകിട്ട് വായനശാലാ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ ശാസ്ത്ര സായാഹ്നം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് റ്റി. മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. മേഖലാ കമ്മിറ്റി അംഗം കെ. ജി. ശിവപ്രസാദ് 'അത്ഭുതകരമായ ആകാശം' എന്ന ക്ലാസ്സിനു നേതൃത്വം നല്‍കി. തുടര്‍ന്ന് ടെലെസ്കൊപ്പ് പരിചയപ്പെടല്‍, ആകാശ നിരീക്ഷണം, ചന്ദ്ര ദര്‍ശനം എന്നിവ നടന്നു. ടെലെസ്കോപിലൂടെ ചന്ദ്ര കളങ്കങ്ങള്‍ ദര്ശിച്ച്ചത് മുതിര്‍ന്നവര്‍ക്ക് പോലും പുതുമയുള്ള അനുഭവമായി. 56പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വാഗതസംഘം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ആര്‍.മനോജ് നന്ദി രേഖപ്പെടുത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ