
നാല്പത്തേഴാം സംസ്ഥാന വാര്‍ഷിക റിപ്പോര്ടിങ്ങിനായി ചേര്‍ന്ന മേഖലാ പ്രവര്‍ത്തക യോഗം പങ്കാളിത്തവും ചര്‍ച്ചയും കൊണ്ട് ശ്രദ്ധേയമായി. മാര്‍ച്ച് 21 ഞായറാഴ്ച രാവിലെ ടൌണ്‍ എല്‍.പി.എസ്സില്‍ ചേര്‍ന്ന യോഗത്തില്‍ 43 പേര്‍ പങ്കെടുത്തു. പ്രസിടന്റ്റ് എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ഷാനവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്. രാജശേഖര വാര്യര്‍ സംസ്ഥാന വാര്‍ഷിക റിപ്പോര്‍ട്ടിംഗ് നടത്തി. മേഖലയുടെ ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗവും പരിഷത്ത് മേഖലാ കമ്മിറ്റി അംഗവുമായ വിജയമ്മാ ലാലി നിര്‍വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി. എസ്. സാനു പങ്കെടുത്തു.
ബാലവേദി പ്രവര്‍ത്തനങ്ങള്‍, ലോകാരോഗ്യ ദിന പരിപാടി, സംസ്ഥാന ജാഥക്ക് സ്വീകരണം, മേഖലാ വാഹന ജാഥ, എന്നിവ പ്ലാന്‍ ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ