
.jpg)
.jpg)
ഭൂസംരക്ഷണ ജാഥയ്ക്ക് അനുബന്ധമായി മേഖല സംഘടിപ്പിക്കുന്ന യൂനിറ്റ് സംവാദങ്ങളുടെ ഒന്നാം ഘട്ടം പങ്കാളിത്തം കൊണ്ടും ചര്‍ച്ച കൊണ്ടും ശ്രദ്ധേയമായി. മേഖലയിലെ 15 യൂനിറ്റ്കളില്‍ 7ഇടങ്ങളിലും സംവാദം പൂര്‍ത്തിയായി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, കര്‍ഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ സംവാദ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. ടൌണ്‍ നോര്‍ത്ത് യൂണിറ്റില്‍ ജില്ല കമ്മിറ്റി അംഗം എസ് .രാജശേഖര വാര്യരും കോഴിക്കോട്, തൊടിയൂര്‍ കിഴക്ക്, കല്ലേലിഭാഗം, വേങ്ങ യൂണിറ്റുകളില്‍ മേഖലാ പ്രസിടന്റ്റ് എന്‍. സുരേന്ദ്രനും മരുതൂര്‍കുളങ്ങര, ഇടക്കുളങ്ങര യൂണിറ്റുകളില്‍ മേഖലാ കമ്മിറ്റി അംഗം കെ. ജി. ശിവപ്രസാദും വിഷയാവതരണം നടത്തി. സംവാദങ്ങളില്‍ 15മുതല്‍ 35 വരെ ആളുകള്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ