
ശാസ്ത്രസാഹിത്യ പരിഷത്ത് വേങ്ങ യൂണിറ്റും 'ശിവശക്തി' കുടുംബശ്രീ യൂണിറ്റും ചേര്‍ന്ന് രൂപീകരിച്ച 'സംഘശക്തി' സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍ MLA നിര്‍വഹിച്ചു. കുടുംബശ്രീ യൂനിട്ടുകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ചെറുകിട ഉത്പാദന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കുക, ആരോഗ്യ, വിദ്യാഭ്യാസ, വികസന, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യങ്ങള്‍. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഉദ്പാദനം ആരംഭിച്ച 'ശക്തി' ടോയലെറ്റ് സോപ്പിന്റെ വിപണന ഉദ്ഘാടനവും തദവസരത്തില്‍ നിര്‍വഹിക്കപ്പെട്ടു. ജൂണ്‍ 27 ഞായറാഴ്ച വേങ്ങയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഒര്ടിനെട്ടര്‍ എ.കെ.ശങ്കര്‍, പരിഷത്ത് മേഖല പ്രേസിടന്റ്റ് എന്‍. സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പെഴ്സന്‍ ചിത്രലേഖ, പരിഷത്ത് ജില്ല കമ്മിറ്റി അംഗം എസ്. രാജശേഖര വാര്യര്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്ത് യൂനിറ്റ് പ്രസിടന്റ്റ് എ.എസ്. സുല്‍ഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ