
പള്ളിക്കലാര്‍ പഠനം: സംഘാടക സമിതി രൂപീകരിച്ചു..
സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് പരിഷത്ത് ഏറ്റെടുത്തിട്ടുള്ള വിപുലമായ ക്യാമ്പയിനാണ് "വേണം മറ്റൊരു കേരളം" ക്യാമ്പയിന്‍. ഇതിന്റെ ഭാഗമായി മേഖല ഏറ്റെടുക്കുന്ന പള്ളിക്കലാര്‍ പഠനത്തിനു നേത്രത്വം നല്‍കുവാന്‍ സംഘാടക സമിതി രൂപീകരിച്ചു. മേഖലയുടെ മധ്യഭാഗതുകൂടി കടന്നു പോകുന്ന ആറ് ഇപ്പോള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ഈ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന കല്ലേലിഭാഗം യൂനിറ്റ് പഠനത്തിന്റെ ഭൌതിക സംഘാടനം നിര്‍വഹിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ