



ഡിസംബര്‍ 27മുതല്‍ 31വരെ തൃശൂരില്‍ വച്ച് ചേരുന്ന എ.ഐ.പി.എസ. എന്‍ ജനകീയ ശാസ്ത്ര കോണ്ഗ്രസ് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടന്നുവരുന്നു. ഫണ്ട് ശേഖരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ 21000 രൂപ മേഖല ശേഖരിച്ചു നല്‍കി. അംഗത്വത്തിന് ആനുപാതികമായി ഫണ്ട് ശേഖരിക്കുവാനുള്ള പ്രവര്‍ത്തനം തുടരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മാ ലാലി ആശംസകള്‍ നേര്‍ന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേഖലാ കമ്മിറ്റിയില്‍ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം രണ്ടു വനിതകള്‍ സ്ഥാനം നേടി. മേഖലാ പഠനയാത്ര വീണ്ടും ആരംഭിക്കുന്നതുല്‍പ്പേടെ ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തി.
പുതിയ ഭാരവാഹികളായി എന്‍.സുരേന്ദ്രന്‍ (പ്രസിഡന്റ്), സി.വിജയന്‍ പിള്ള (വൈസ് പ്രസിഡന്റ്), ഇ.ഷാനവാസ് (സെക്രെട്ടറി), ആര്‍.രജി, ജി.സുനില്‍കുമാര്‍ (ജോയിന്റ് സെക്രെട്ടരിമാര്‍) , ആര്‍. സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.