2010, മാർച്ച് 29, തിങ്കളാഴ്‌ച

പുതുവഴികള്‍ തുറന്ന മേഖലാ വാര്‍ഷികം..

2010 ജനുവരി 16,17 തിയതികളില്‍ കരുനാഗപ്പള്ളിയില്‍ വച്ച് നടന്ന മേഖലാ വാര്‍ഷികം നല്‍കിയ ഉണര്‍വ് പ്രവര്‍ത്തനവര്‍ഷത്തില്‍ പ്രകടമാണ്. കേന്ദ്ര നിര്‍വാഹക സമിതി അംഗം അഡ്വ. ടി. ഗീനാകുമാരി വാര്‍ഷികം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മാ ലാലി ആശംസകള്‍ നേര്‍ന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേഖലാ കമ്മിറ്റിയില്‍ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം രണ്ടു വനിതകള്‍ സ്ഥാനം നേടി. മേഖലാ പഠനയാത്ര വീണ്ടും ആരംഭിക്കുന്നതുല്‍പ്പേടെ ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തി.

പുതിയ ഭാരവാഹികളായി എന്‍.സുരേന്ദ്രന്‍ (പ്രസിഡന്റ്‌), സി.വിജയന്‍ പിള്ള (വൈസ് പ്രസിഡന്റ്‌), ഇ.ഷാനവാസ്‌ (സെക്രെട്ടറി), ആര്‍.രജി, ജി.സുനില്‍കുമാര്‍ (ജോയിന്റ് സെക്രെട്ടരിമാര്‍) , ആര്‍. സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

2010, മാർച്ച് 28, ഞായറാഴ്‌ച

മൂന്നാറിന്‍റെ മനസറിഞ്ഞ യാത്ര

മേഖലാ കമ്മിറ്റി  സംഘടിപ്പിച്ച മൂന്നാര്‍ പഠനയാത്ര പുതുമയുള്ള അനുഭവമായി.  


12 മേഖലാ കമ്മിറ്റി അംഗങ്ങളും മൂന്നു യൂനിറ്റ്  സെക്രെട്ടരിമാരും മൂന്നു യൂനിറ്റ്പ്ര സിഡന്റ്‌മാരും ഉള്‍പ്പെടെ 30 പേര്‍ സംഘാംഗങ്ങളായിരുന്നു.


മേഖലയിലെ കല്ലേലിഭാഗം യൂനിറ്റ്മുന്‍  സെക്രെട്ടരിയായിരുന്ന വിമല്‍റോയ്  സംഘത്തിനു ആതിഥയത്വം വഹിച്ചു.. മൂന്നാറിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍  ആദ്യകാല കുടിയേറ്റ കുടുംബാംഗമായ ശ്രീ തങ്കപ്പന്‍ അവതരിപ്പിച്ച ക്ലാസ്സ്‌ ഏറെ വിജ്ഞാനപ്രദമായിരുന്നു.  ടാറ്റ ടീ  കമ്പനി തൊഴിലാളികളും നാട്ടുകാരും നല്‍കിയ വിവരങ്ങള്‍ നവീന മൂന്നാറിന്റെ' യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തി. ടാറ്റയുടെ  ടീ എസ്റ്റെട്ടുകള്‍ക്ക് പുറമേ എക്കോ പോയിന്റ്‌,  മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി, കല്ലാര്‍കുട്ടി, ഇടുക്കി, ചെറുതോണി, കുളമാവ് ജലസംഭരണികളും പന്നിയാര്‍, ശെങ്കുളം പവര്‍ ഹൗസുകളും സംഘം സന്ദര്‍ശിച്ചു
                                                        
2010, മാർച്ച് 26, വെള്ളിയാഴ്‌ച

പരിഷത്ത് കല്ലേലിഭാഗം യുണിറ്റ് ബ്ലോഗ്‌

 പരിഷത്ത് കല്ലേലിഭാഗം യുണിറ്റ് ബ്ലോഗില്‍ പ്രവേശിക്കാന്‍: ഇവിടെ ക്ലിക് ചെയ്യു 

2010, മാർച്ച് 23, ചൊവ്വാഴ്ച

ഗലീലിയോ നാടക യാത്ര

 ഗലീലിയോ നാടക യാത്രയുടെ ചിത്രങ്ങള്‍ കാണുവാന്‍ : ഇവിടെ ക്ലിക് ചെയ്യു

2010, മാർച്ച് 21, ഞായറാഴ്‌ച

മേഖലാ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു

ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലയുടെ ബ്ലോഗിന്‍റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. മാര്‍ച്ച് 21 ഞായറാഴ്ച കരുനാഗപ്പള്ളി ടൌണ്‍ എല്‍.പി.എസ്സില്‍ നടന്ന മേഖലാ പ്രവര്‍ത്തക യോഗത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവും പരിഷത്ത് മേഖലാ കമ്മിറ്റി അംഗവുമായ ശ്രീമതി വിജയമ്മാലാലി ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ്‌ ശ്രീ. എന്‍. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ. പി. എസ്. സാനു, ശ്രീ. എസ്. രാജശേഖര വാര്യര്‍ എന്നിവര്‍ പങ്കെടുത്തു. മേഖലാ സെക്രട്ടറി ശ്രീ. ഇ. ഷാനവാസ് സ്വാഗതം ആശംസിച്ചു.

2010, മാർച്ച് 4, വ്യാഴാഴ്‌ച

മുന്നാര്‍ പഠനയാത്ര


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ കരുനാഗപ്പള്ളി മേഖല മൂന്നാര്‍ പഠന യാത്ര സംഘടിപ്പിക്കുന്നു, യാത്രയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യം ഉള്ള എല്ലാ സുഹൃത്തുക്കളും എസ്. ജയകൃഷ്ണനുമായി
ബന്ധപെടുവാന്‍ താല്‍പര്യപെടുന്നു.

എസ്. ജയകൃഷ്ണന്‍
മൊബൈല്‍ :9496331779
:9497342334

പരിഷത്ത് കരുനാഗപ്പള്ളി മേഖലക്ക്‌ വേണ്ടി എസ്.സര‌‍‌‍‌‌‌‌‌‍‌ഞ്ച്, കല്ലേലിഭാഗം യൂനിറ്റ്