2011, നവംബർ 5, ശനിയാഴ്‌ച

പള്ളിക്കലാര്‍ പഠനം സംവാദ സദസ്സുകളിലൂടെ രണ്ടാം ഘട്ടത്തിലേക്ക്..

സംവാദ സദസ്സുകളുടെ ഉദ്ഘാടനം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ഷൈലജ നിര്‍വഹിക്കുന്നു 
പള്ളിക്കലാര്‍ വട്ടക്കായല്‍ പഠനത്തിന്റെ രണ്ടാം ഘട്ടമായ സംവാദ സദസ്സുകളുടെ ഉദ്ഘാടനം നവംബര്‍ ഒന്നാം തിയതി തൊടിയൂര്‍ അംബേദ്‌കര്‍ ഗ്രാമത്തില്‍ നടന്നു. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ഷൈലജ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പരിഷത്ത് ജില്ലാ പരിസര വിഷയ സമിതി കണ്‍വീനര്‍ വി കെ മധുസൂദനന്‍ ആമുഖാവതരണം നടത്തി. ഗ്രാമപഞ്ചായത്തിന്റെ മുന്‍  പ്രസിഡന്റ് എന്‍ രാമകൃഷ്ണപിള്ള,  മുന്‍ വൈസ് പ്രസിഡന്റ് റ്റി തങ്കച്ചന്‍ , പള്ളിക്കലാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ തൊടിയൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

രസങ്ങളുടെ രസക്കൂട്ടോരുക്കി "രസതന്ത്ര വണ്ടി" എത്തി..


ശൂന്യതയില്‍ നിന്നും തീയുണ്ടാകുന്നതും വെളുത്ത പ്രതലത്തില്‍ വര്‍ണക്ഷരങ്ങള്‍ തെളിയുന്നതും കുരുന്നുകള്‍ക്ക് അദ്ഭുതവും ആവേശവും പകരുന്ന കാഴ്ചയായി. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷ ആചരണത്തിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിച്ച "രസതന്ത്ര വണ്ടി" കുട്ടികള്‍ക്ക് കൌതുകമുള്ള അനുഭവങ്ങള്‍ സംമാനിക്കുന്നതയിരുന്നു. മേഖലയിലെ മൂന്നു കേന്ദ്രങ്ങളില്‍ സംഘം പരിപാടികള്‍ അവതരിപ്പിച്ചു. മാഡം ക്യൂരിയുടെ ജീവിതത്തെ ആസ്പദമാക്കിയ പാവ നാടകവും രസതന്ത്ര പാനല്‍ പ്രദര്‍ശനവും അവതരിപ്പിക്കപ്പെട്ടു. കരുനാഗപ്പള്ളി പട. തെക്ക് വെല്‍ഫെയര്‍ യു.പി.എസ്‌, കല്ലേലിഭാഗം ജനതാ വായനശാല, കിഴക്കേ തേവലക്കര യു.പി.എസ്‌ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം കുട്ടികളും ബഹുജനങ്ങളും പരിപാടികള്‍ കാണാനെത്തി. പരിപാടിയുടെ സംഘടനത്തിന് വേണ്ടി മൂന്നു കേന്ദ്രങ്ങളിലുമായി 20000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു.

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

പള്ളിക്കലാര്‍ പഠനത്തിനു ഉജ്വല തുടക്കം..മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പള്ളിക്കലാര്‍-വട്ടക്കായല്‍ പഠനത്തിനു ആരംഭമായി. ഒക്ടോബര്‍ 5 നു രാവിലെ കന്നേറ്റി ബോട്ട് ജെട്ടിയില്‍ നടന്ന ചടങ്ങില്‍ കായല്‍ മാര്‍ഗമുള്ള വിവരശേഖരണ യാത്ര കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ എം.അന്‍സാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. പഠനസംഘം കണ്‍വീനര്‍ സി.ശിവന്‍ പതാക ഏറ്റുവാങ്ങി. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിടന്റ്റ് എല്‍.ഷൈലജ, CMFRI റിട്ട. സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ.കെ.അപ്പുക്കുട്ടന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ജെ.പ്രസന്നകുമാര്‍, റിമോട്ട് സെന്‍സിംഗ് ഏജന്‍സി സയന്റിസ്റ്റ് ഡോ.എം.സി.അനില്‍കുമാര്‍, പരിഷത്ത് ജില്ലാ സെക്രട്ടറി യു.ചിത്രജാതന്‍, പരിഷത്ത് ജില്ലാ പരിസരസമിതി കണ്‍വീനര്‍ വി.കെ.മധുസൂദനന്‍, മുന്‍ ജില്ലാ പഞ്ചായത്ത്‌ അംഗം വിജയമ്മാ ലാലി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന കായല്‍ യാത്രയിലും പ്രാഥമിക വിവര ശേഖരണത്തിലും 25 പ്രവര്‍ത്തകര്‍ അവരോടൊപ്പം ചേര്‍ന്നു. കന്നേറ്റി കായലില്‍ നിന്നും പള്ളിക്കല്‍ ആറിലേക്ക് 10 കിലോമീറ്റര്‍ ബോട്ട് മാര്‍ഗം നടത്തിയ വിവര ശേഖരണ യാത്ര ഒട്ടേറെ പുതിയ അറിവുകളും അനുഭവങ്ങളും നല്‍കുന്നതായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച യാത്ര വൈകിട്ട് 6മണിക്ക് സമാപിച്ചു. വിവിധ സ്ഥലങ്ങളിലെ ജല സാമ്പിളുകളും കായല്‍ സസ്യങ്ങളും ശേഖരിച്ചു പരിശോധനയ്ക്ക് നല്‍കി. ആറിന്റെ ആഴം, ഗതി, മലിനീകരണം, തീരസംരക്ഷണം എന്നിവ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ യാത്രയിലൂടെ ലഭ്യമായി.
യാത്രാ സംഘത്തിനു വിവിധ കേന്ദ്രങ്ങളില്‍ കല്ലേലിഭാഗം യൂനിറ്റ്, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മധ്യാഹ്ന, സമാപന കേന്ദ്രങ്ങളില്‍ സംഘത്തിനു ഭക്ഷണം ഒരുക്കിയത് ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയാണ്. ഫിഷറീസ് വകുപ്പ്, കരുനാഗപ്പള്ളി നഗരസഭാ, തൊടിയൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പഠനത്തില്‍ സമഗ്ര വിവര ശേഖരണമാണ് ലക്ഷ്യമിടുന്നത്.

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച


പള്ളിക്കലാര്‍ പഠനം: സംഘാടക സമിതി രൂപീകരിച്ചു..
സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് പരിഷത്ത് ഏറ്റെടുത്തിട്ടുള്ള വിപുലമായ ക്യാമ്പയിനാണ് "വേണം മറ്റൊരു കേരളം" ക്യാമ്പയിന്‍. ഇതിന്റെ ഭാഗമായി മേഖല ഏറ്റെടുക്കുന്ന പള്ളിക്കലാര്‍ പഠനത്തിനു നേത്രത്വം നല്‍കുവാന്‍ സംഘാടക സമിതി രൂപീകരിച്ചു. മേഖലയുടെ മധ്യഭാഗതുകൂടി കടന്നു പോകുന്ന ആറ് ഇപ്പോള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ഈ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന കല്ലേലിഭാഗം യൂനിറ്റ് പഠനത്തിന്റെ ഭൌതിക സംഘാടനം നിര്‍വഹിക്കും.

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച
വിജ്ഞാനോത്സവം വരവായി...


യുറീക്കാ-ശാസ്ത്രകേരളം വിജ്ഞാനോല്സവതിന്റെ സ്കൂള്‍ തലം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മേഖലയില്‍ പൂര്‍ത്തിയായി. വിജ്ഞാനോല്സവതിന്റെ മുന്നോടിയായി കുട്ടികള്‍ സ്വയം ചെയ്തുകൊണ്ടുവരേണ്ട പ്രവര്‍ത്തനങ്ങള്‍ യുറീക്കാ, ശാസ്ത്രകേരളം മാസികകളിലൂടെ പരസ്യപ്പെടുതിയിരുന്നു. അവ ഉള്‍കൊള്ളിച്ചു തയാറാക്കിയ പോസ്ടരുകള്‍ എല്ലാ സ്കൂളുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രസിധപ്പെടുതിയിട്ടുണ്ട്. സ്കൂള്‍ തല വിജ്ഞാനോത്സവം മേഖലയിലെ എല്ലാ സ്കൂളുകളിലും സെപ്തംബര്‍ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഒരേസമയം തന്നെ നടക്കും.
കുട്ടികള്‍ തയാരാക്കികൊണ്ട് വരേണ്ട പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ കാണൂ...


2011, ജൂൺ 23, വ്യാഴാഴ്‌ച


വിദ്യാഭ്യാസം ജന്മാവകാശം...

പൊതു വിദ്യാഭ്യാസം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ തിരുത്തുവാന്‍ ആവശ്യപ്പെട്ടു കൊണ്ടു മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥയും ധര്ണയും ശ്രദ്ധേയമായി. നൂറുകണക്കിന് സി ബി ഏസ് ഈ സ്കൂളുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കുകയും സ്വാശ്രയ മാനേജ്മെന്റുകളെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മെരിറ്റും സാമൂഹ്യ നീതിയും അട്ടിമറിക്കുകയും ചെയ്യുന്ന നിലപാടുകളില്‍ കമ്മിറ്റി പ്രതിഷേധിച്ചു. ടൌന്‍ എല്‍ പി എസ്സിന് മുന്നില്‍ നിന്നും ആരംഭിച്ച ജാഥ കെ ഏസ് ആര്‍ ടി സി ബസ് സ്ടാന്റിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ്ണ ജില്ലാ കമ്മിറ്റി അംഗം ഏസ്. രാജശേഖര വാര്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വിജയമ്മാ ലാലി, മേഖലാ ഭാരവാഹികളായ എന്‍. സുരേന്ദ്രന്‍, ഈ. ഷാനവാസ് എന്നിവര്‍ നേത്രത്വം നല്‍കി. 40 പേര്‍ പങ്കെടുത്തു.