2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ഭൂസംരക്ഷണ ജാഥ കരുനാഗപ്പള്ളിയില്‍...

മനുഷ്യന്റെ ആര്‍ത്തി പ്രകൃതി ദുരന്തങ്ങളിലേക്ക്‌ നയിക്കുന്നു: ഡോ. ആര്‍.വി. ജി. മേനോന്‍
ഭൂമിക്കു മേല്‍ അതിനു സഹിക്കാവുന്ന ദ്രോഹങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിത ശൈലി രൂപപ്പെടുത്തുകയും ചെയ്തിരുന്നവരാണ് മനുഷ്യര്‍ എന്നും എന്നാല്‍ ഇന്ന് ഭൂമി പണം നിക്ഷേപിക്കുവാനും ലാഭം വര്‍ദ്ധിപ്പിക്കുവാനും ഉള്ള ചരക്കായി മാറിയിരിക്കുകയാണെന്നും
ഡോ. ആര്‍. വി. ജി. മേനോന്‍ പറഞ്ഞു. വികസനം എന്നാല്‍ ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റ്കളുമാണ് എന്ന ധാരണ വന്നു. ഭൂമിയുടെ പച്ചപ്പുകള്‍ പറിച്ചെറിഞ്ഞു പുഴകള്‍ വറ്റിച്ച് നാം നടത്തുന്ന കൈയേറ്റം ലാഭം നേടാനുള്ള മുതലാളിത്തത്തിന്റെ ആര്ത്തിയുടെ ഭാഗമാണ്. ആര്‍ത്തി ദുരന്തത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്.
ഭൂ സംരക്ഷണ ജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മേഖലാപ്രസിഡണ്ട്‌ എന്‍.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി .ഷാനവാസ്‌ സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും ജനപ്രതിനിധികളും ഉള്‍പ്പെടെ
67പേര്‍ ജാഥയെ സ്വീകരിച്ചു. സംഘാടക സമിതി ചെയര്‍മാനായി സി.വിജയന്‍പിള്ളയും കണ്‍വീനറായി ആര്‍.റജിയും പ്രവര്‍ത്തിച്ചു.


2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

ശാസ്ത്രപോഷണ ക്യാമ്പ് ആവേശമായി...

മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര പോഷണ ക്യാമ്പ് 'സൈലന്റ് വാലിയും പരിസ്ഥിതിബോധവും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു കൊണ്ട് പരിഷത്ത് സംസ്ഥാന പ്രസിഡണ്ട്‌ ഡോ.കാവുമ്പായിബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. 'ജൈവ വൈവിധ്യ വര്ഷം' എന്ന വിഷയത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡ്‌ സീനിയര്‍ പ്രോഗ്രാം കോ-ഒര്ടിനെട്ടര്‍ ഡോ.ജോര്‍ജ് ഡി'ക്രുസ് ക്ലാസ്സെടുത്തു.
```
ഗണിതത്തിലെ പസ്സിലുകള്‍ ജില്ല പഠന കേന്ദ്രം ഡയരക്ടര്‍ കെ.വി.എസ്. കര്‍ത്താ പരിചയപ്പെടുത്തി.
'ശാസ്ത്രവും ശാസ്ത്രബോധവും' എന്ന വിഷയം പരിഷത്ത് സംസ്ഥാന സെക്രട്ടറി ജി.രാജശേഖരന്‍ അവതരിപ്പിച്ചു.
'ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തില്‍ STEDഡയരക്ടര്‍ ശ്രീ. മോഹനന്‍ മണലില്‍, 'ഇന്‍ഫര്‍മേഷന്‍ ടെക്നോളജി' യില്‍ ശ്രീ. വി.കെ.ആദര്‍ശ് എന്നിവരും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
ശ്രീ. വി. കെ. ശശിധരന്റെ ശാസ്ത്രഗാന സദസ്സോടെ ക്യാമ്പ് സമാപിച്ചു.കാര്യപരിപാടി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

നമുക്ക് നടക്കാം; നല്ല ആരോഗ്യത്തിലേക്ക്...


ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7 നു പുലര്‍ച്ചെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ടൌണില്‍ സംഘടിപ്പിച്ച കൂട്ടനടത്തം ശ്രദ്ധേയമായി. 'നമുക്ക് നടക്കാം; നല്ല ആരോഗ്യത്തിലേക്ക്' എന്നാ മുദ്രാവാക്യം ഉയര്‍ത്തിയ പരിപാടി രാവിലെ 6മണിക്ക് ടൌണ്‍ എല്‍.പി.എസ്സിന്റെ മുന്നില്‍ നിന്നും ആരംഭിച്ചു. സംസ്ഥാന ആരോഗ്യ സബ് കമ്മിറ്റി മുന്‍ കണവീനാര്‍ ഡോ. പി.എന്‍.എന്‍. പിഷാരടി ഉത്ഘാടനം നിര്‍വഹിച്ചു. അന്‍പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂട്ടനടത്തം ടൌണ്‍ ചുറ്റി സിവില്‍സ്റെഷന് മുന്നില്‍ സമാപിച്ചു.

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

വാര്‍ഷിക വിലയിരുത്തലുമായി പ്രവര്‍ത്തക യോഗം


നാല്പത്തേഴാം സംസ്ഥാന വാര്‍ഷിക റിപ്പോര്ടിങ്ങിനായി ചേര്‍ന്ന മേഖലാ പ്രവര്‍ത്തക യോഗം പങ്കാളിത്തവും ചര്‍ച്ചയും കൊണ്ട് ശ്രദ്ധേയമായി. മാര്‍ച്ച് 21 ഞായറാഴ്ച രാവിലെ ടൌണ്‍ എല്‍.പി.എസ്സില്‍ ചേര്‍ന്ന യോഗത്തില്‍ 43 പേര്‍ പങ്കെടുത്തു. പ്രസിടന്റ്റ് എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ഷാനവാസ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്. രാജശേഖര വാര്യര്‍ സംസ്ഥാന വാര്‍ഷിക റിപ്പോര്‍ട്ടിംഗ് നടത്തി. മേഖലയുടെ ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗവും പരിഷത്ത് മേഖലാ കമ്മിറ്റി അംഗവുമായ വിജയമ്മാ ലാലി നിര്‍വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി. എസ്. സാനു പങ്കെടുത്തു.
ബാലവേദി പ്രവര്‍ത്തനങ്ങള്‍, ലോകാരോഗ്യ ദിന പരിപാടി, സംസ്ഥാന ജാഥക്ക് സ്വീകരണം, മേഖലാ വാഹന ജാഥ, എന്നിവ പ്ലാന്‍ ചെയ്തു.

ആകാശ ദൃശ്യ വിരുന്നൊരുക്കിയ 'ശാസ്ത്ര സായാഹ്നം'


കല്ലേലിഭാഗം യൂനിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന് അനുബന്ധമായി ജനത വായനശാലയുടെ സഹകരണത്തോടെ നടത്തിയ ശാസ്ത്ര സായാഹ്നം ആകാശ ദൃശ്യ വിരുന്നൊരുക്കി. മാര്‍ച്ച് 23ചൊവ്വാഴ്ച്ച വൈകിട്ട് വായനശാലാ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ ശാസ്ത്ര സായാഹ്നം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ റ്റി. മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. മേഖലാ കമ്മിറ്റി അംഗം കെ. ജി. ശിവപ്രസാദ് 'അത്ഭുതകരമായ ആകാശം' എന്ന ക്ലാസ്സിനു നേതൃത്വം നല്‍കി. തുടര്‍ന്ന് ടെലെസ്കൊപ്പ് പരിചയപ്പെടല്‍, ആകാശ നിരീക്ഷണം, ചന്ദ്ര ദര്‍ശനം എന്നിവ നടന്നു. ടെലെസ്കോപിലൂടെ ചന്ദ്ര കളങ്കങ്ങള്‍ ദര്ശിച്ച്ചത് മുതിര്‍ന്നവര്‍ക്ക് പോലും പുതുമയുള്ള അനുഭവമായി. 56പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വാഗതസംഘം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ആര്‍.മനോജ്‌ നന്ദി രേഖപ്പെടുത്തി.