2011, ജൂൺ 23, വ്യാഴാഴ്‌ച


വിദ്യാഭ്യാസം ജന്മാവകാശം...

പൊതു വിദ്യാഭ്യാസം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ തിരുത്തുവാന്‍ ആവശ്യപ്പെട്ടു കൊണ്ടു മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥയും ധര്ണയും ശ്രദ്ധേയമായി. നൂറുകണക്കിന് സി ബി ഏസ് ഈ സ്കൂളുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കുകയും സ്വാശ്രയ മാനേജ്മെന്റുകളെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മെരിറ്റും സാമൂഹ്യ നീതിയും അട്ടിമറിക്കുകയും ചെയ്യുന്ന നിലപാടുകളില്‍ കമ്മിറ്റി പ്രതിഷേധിച്ചു. ടൌന്‍ എല്‍ പി എസ്സിന് മുന്നില്‍ നിന്നും ആരംഭിച്ച ജാഥ കെ ഏസ് ആര്‍ ടി സി ബസ് സ്ടാന്റിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ്ണ ജില്ലാ കമ്മിറ്റി അംഗം ഏസ്. രാജശേഖര വാര്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വിജയമ്മാ ലാലി, മേഖലാ ഭാരവാഹികളായ എന്‍. സുരേന്ദ്രന്‍, ഈ. ഷാനവാസ് എന്നിവര്‍ നേത്രത്വം നല്‍കി. 40 പേര്‍ പങ്കെടുത്തു.