2012, ജൂൺ 6, ബുധനാഴ്‌ച

ഹരിതഭാവിയിലേക്ക്...


ആയിരംതെങ്ങിലെ കണ്ടല്‍വനക്കാഴ്ച 

പുതുമയാര്‍ന്ന  ഒരു പ്രവര്‍ത്തനത്തോടെയാണ് ഇത്തവണ ലോകപരിസര ദിനത്തെ മേഖല വരവേറ്റത്. ബാലവേദികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളുടെ ഹരിതസംഘ രൂപീകരണം ജൂണ്‍ 3 ഞായറാഴ്ച നടന്നു. ഈ സംഘം പ്രവര്‍ത്തകരോടൊപ്പം ആയിരംതെങ്ങ് കണ്ടല്‍വനപ്രദേശം സന്ദര്‍ശിച്ചു. ദക്ഷിണകേരളത്തിലെ ഏറ്റവും സമൃദ്ധമായ കണ്ടല്‍ ശേഖരമാണ് ആയിരംതെങ്ങ് കണ്ടല്‍ പ്രദേശം. ഭൂമിശാസ്ത്രപരമായി കരുനാഗപ്പള്ളി മേഖലയില്‍ നിന്നും വേറിട്ട്‌നില്‍ക്കുന്ന ഈ പ്രദേശം മേഖലയുടെ റവന്യൂ അതിര്‍ത്തിയിലാണെന്ന വസ്തുത കുട്ടികളില്‍ കൌതുകം ജനിപ്പിച്ചു.
പഠനസംഘത്തിന്റെ യാത്ര 


കണ്ടല്‍ചെടികളുടെ വിവിധ ഇനങ്ങളും ശാസ്ത്രീയനാമവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുവാനും അവയുടെ പ്രസക്തിയെക്കുറിച്ച്  സവിസ്തരം പ്രതിപാദിക്കുവാനും ജില്ലാ പരിസര വിഷയസമിതി കണ്‍വീനര്‍ വി. കെ. മധുസൂദനന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. 
ശ്രീ. വി കെ മധുസൂദനന്‍ കണ്ടല്‍സസ്യങ്ങളെ പരിചയപ്പെടുത്തുന്നു 
തുടര്‍ന്ന് സാന്ത്വനതീരം അങ്കണത്തില്‍ വച്ച് പരിസരദിനക്ലാസ് എടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ് രാജശേഖര വാര്യര്‍, മുന്‍മേഖലാ പ്രസിഡന്റ് എന്‍ സുരേന്ദ്രന്‍ എന്നിവരും സംസാരിച്ചു.
Add caption
അഴീക്കല്‍ തീരം, ഹാര്‍ബര്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.