2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ദേശീയ പാത വികസിപ്പിക്കണം; പക്ഷേ...


കേരളത്തിലെ ദേശീയ പാതകള്‍ ബി.ഓ.റ്റി. പദ്ധതിയുടെ മറവില്‍ സ്വകാര്യവല്‍കരിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പരിഷത്ത് സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ വന്പിച്ച വരവേല്‍പ്പ് നല്‍കി. കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. ജോജി കൂട്ടുമ്മേല്‍ നയിച്ച ജാഥ സെപ്തംബര്‍ 17 നു ഉച്ചയ്ക്ക് 2 മണിക്ക് ടൌണില്‍ എത്തിച്ചേര്‍ന്നു. സ്വീകരണ പരിപാടിയില്‍ ശ്രീ. കെ.സി. ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയുടെ 500 കോപ്പികള്‍ പ്രചരിപ്പിച്ചു.
മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'നേര്‍വഴി' എന്ന ലഘുപത്രത്തിന്റെ പരിഷ്കരിച്ച രണ്ടാം ഭാഗം ഇതോടനുബന്ധിച്ച് പുറത്തിറക്കി. ഇതിന്റെ 1000 കോപ്പികള്‍ ടൌണില്‍ പ്രചരിപ്പിച്ചു.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഐ. റ്റി. പാഠശാല ഉദ്ഘാടനം ചെയ്തു

മേഖല ഐ.റ്റി. സബ്കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടത്തുന്ന ഐ.റ്റി. പാഠശാലക്ക് ആരംഭമായി. സെപ്തംബര്‍ 12 ഞായറാഴ്ച INGCTയില്‍ നടന്ന ഉദ്ഘാടന ക്ലാസ്സില്‍ IT @SCHOOL മാസ്റ്റര്‍ ട്രെയിനറും പരിഷത്ത് മുന്‍ നിര്‍വാഹക സമിതി അംഗവുമായ എ.ആര്‍. മുഹമ്മദ്‌ അസ്ലം ഇന്റര്‍നെറ്റ്, ബ്ലോഗ്‌, ഇ.മെയില്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയെ പരിചയപ്പെടുത്തി. സോഫ്റ്റ്‌വെയറിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നടത്തിയ ലഘു അവതരണം വിജ്ഞാനപ്രദമായിരുന്നു. തുടര്‍ന്ന് പാഠശാലയില്‍ പങ്കെടുത്ത മുഴുവന്‍ പ്രവര്‍ത്തകരും സ്വയം ഇ.മെയില്‍ വിലാസം സൃഷ്ടിച്ചു. 26പേര്‍ പങ്കെടുത്തു.