2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

മാസികാ പ്രചാരണം: മേഖലയില്‍ 1000 കടന്നു...


മാസികാ പ്രചരണം പൂര്‍ത്തിയായപ്പോള്‍ കരുനാഗപ്പള്ളി മേഖല സംസ്ഥാനത്തെ ആധിപത്യം നിലനിര്‍ത്തി. 1050എണ്ണത്തിന്റെ വരിസംഖ്യ മേഖല ജില്ലയില്‍ അടച്ചു. 320എണ്ണം ചേര്‍ത്ത മരുതൂര്‍കുളങ്ങര യൂനിറ്റ് ബഹുദൂരം മുന്നിലാണ്. 255 വരിക്കാരെ കണ്ടെത്തിയ കോഴിക്കോട് യൂനിറ്റ് പിന്നാലെയുണ്ട്. 117 എണ്ണത്തിന്റെ വരിസംഖ്യ അടച്ച ടൌന്‍ നോര്‍ത്ത്, 105 വരിക്കാരെ കണ്ടെത്തിയ തൊടിയൂര്‍ എന്നിവയും മികച്ച പ്രവര്‍ത്തനം നടത്തി. കല്ലേലിഭാഗം (59), കടപ്പാ തെക്ക് (58) , വെങ്ങ (42), തൊടിയൂര്‍ കിഴക്ക് (25), മൈനാഗപ്പള്ളി (25) എന്നീ യൂണിറ്റുകള്‍ സാധ്യതയ്ക്കു ഒത്തു ഉയര്‍ന്നില്ലെങ്കിലും പ്രവര്‍ത്തനത്തെ ഗൌരവമായി സമീപിച്ചു. ടൌന്‍ സൌത്ത് (21), തൊടിയൂര്‍ വടക്ക് (17), ഇടക്കുലങ്ങര (5) എന്നീ യൂണിറ്റുകളും ക്യാമ്പയിന്‍ ഏറ്റെടുത്തു. 1000 വരിക്കാരെ ചേര്‍ത്ത്കൊണ്ട് സംസ്ഥാനത്ത് പല തവണ ഒന്നാം സ്ഥാനം നേടിയ മേഖലയില്‍ ഇനിയും ലഭിക്കാനുള്ള ഒര്ടരുകള്‍ കൂടി കണക്കാക്കുമ്പോള്‍ പ്രചരണം സര്‍വകാല റിക്കാര്‍ഡ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

എല്ലാ പഞ്ചായത്തുകളിലും വിജ്ഞാനോത്സവം...


യുറീക്ക- ശാസ്ത്രകേരളം വിജ്ഞാനോല്സവതിന്റെ പഞ്ചായത്ത്‌ തലം ആഗസ്റ്റ് 14 നു മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും നടന്നു. വിജ്ഞാനോല്സവതിന്നു മുന്നോടിയായി ആഗസ്റ്റ് 9 നു ഡോ.പിഷാരടീസ് ഹോസ്പിറ്റല്‍ കോണ്ഫെരന്‍സ് ഹാളില്‍ നടന്ന മേഖലാതല പരിശീലനത്തില്‍ നാല് പഞ്ചായത്തുകളില്‍ നിന്നും അഞ്ചു പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. മേഖലാ പ്രേസിടന്റ്റ് എന്‍. സുരേന്ദ്രന്‍, വിദ്യാഭ്യാസ സബ് കമ്മിറ്റി കണ്‍വീനര്‍ കെ.ജി. ശിവപ്രസാദ്‌ എന്നിവര്‍ നേത്രത്വം നല്‍കി.
അധ്യാപകരും പരിഷത്ത് പ്രവര്‍ത്തകരും ടി.ടി.സി വിദ്യാര്‍ത്ഥികളും വിജ്ഞാനോല്സവങ്ങളില്‍ ഫെസിലിറെടര്മാരായിപ്രവര്‍ത്തിച്ചു. നാല് പഞ്ചായത്തുകളിലായി 1035 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശ്രീ. ഇ.ജിനന്‍ രചിച്ച മുദ്രാഗാനത്തിന് ശ്രീ.വി.കെ.എസ് സംഗീതം നല്‍കി അവതരിപ്പിച്ചത് കുട്ടികള്‍ ആവേശപൂര്‍വ്വം ഏറ്റുപാടി. ഈ ഗാനത്തിന്റെ കോപ്പി എല്ലാ കുട്ടികള്‍ക്കും അച്ചടിച്ച്‌ നല്‍കിയിരുന്നു.
പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ മേഖല അച്ചടിച്ച്‌ നല്‍കിയിരുന്നു. അതോടൊപ്പം യുറീക്ക, ശാസ്ത്രകേരളം മാസികകളെ പരിചയപ്പെടുത്തുന്ന 'നമ്മുടെ കുട്ടികള്‍ നല്ലത് വായിക്കട്ടെ' എന്ന കുറിപ്പും ഓര്ദര്‍ഫോമും നല്‍കി. വിജ്ഞാനോത്സവ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച മാസികാ കൌന്ടരുകളിലൂടെ അന്‍പതിലധികം മാസികാ വരിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞു.