2010, ജൂലൈ 20, ചൊവ്വാഴ്ച

മാസിക ജൈവവൈവിധ്യ പതിപ്പ്: മേഖലാ പ്രചരണം 1300 കടന്നു..


അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച യുറീക്ക, ശാസ്ത്രകേരളം പ്രത്യേക പതിപ്പിന് മേഖലയില്‍ വന്‍ വരവേല്‍പ്പ്. ജൈവ വൈവിധ്യത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പതിപ്പിനെ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ആവേശപൂര്‍വമാണ് ഏറ്റുവാങ്ങിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖല കമ്മിറ്റി ചുമതലപ്പെടുത്തിയ സ്ക്വാഡ് രണ്ടു ദിവസത്തെ സ്കൂള്‍ സന്ദര്‍ശനത്തിലൂടെ മുഴുവന്‍ കോപ്പികളും പ്രചരിപ്പിച്ചു. കൂടുതല്‍ കോപ്പികള്‍ ലഭ്യമല്ലാതെ വന്നതിനാല്‍ കുട്ടികള്‍ ആവശ്യപ്പെട്ടതിന്റെ പകുതി പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല.ജില്ലയില്‍ നിന്നും ലഭിച്ച 1300 കോപ്പികള്‍ വളരെ വേഗം പ്രച്ചരിപ്പിക്കപ്പെട്ടത്തിന്റെ ആവേശത്തില്‍ 2000 വാര്‍ഷിക വരിക്കാര്‍ എന്ന ലക്‌ഷ്യം സാധ്യമാക്കാന്‍ ഒരുങ്ങുകയാണ് മേഖലയിലെ പ്രവര്‍ത്തകര്‍.


2010, ജൂലൈ 15, വ്യാഴാഴ്‌ച

കണ്ടല്‍: പഠന സംഘം കരുനാഗപ്പള്ളിയില്‍
സംസ്ഥാനത്തെ കണ്ടല്‍ കാടുകളെക്കുറിച്ച് പഠിക്കുവാന്‍ നിര്‍വാഹക സമിതി നിയോഗിച്ച വിദഗ്ധസമിതി കരുനാഗപ്പള്ളി മേഖലയില്‍ സന്ദര്‍ശനം നടത്തി. ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ: വി.എസ്. വിജയന്‍, ബോര്‍ഡ് അംഗം ഡോ: ജോര്‍ജ് ഡി'ക്രൂസ്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ: യു. കെ. ഗോപാലന്‍, പരിഷത്ത് പ്രസിടന്റ്റ് ഡോ: കാവുമ്പായി ബാലകൃഷ്ണന്‍, നിര്‍വാഹക സമിതി അംഗം ശ്രീ. വി. ആര്‍. രഘുനന്ദനന്‍, ജില്ലാ പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ. വി കെ. മധുസൂദനന്‍, ജില്ലാ സെക്രട്ടറി ശ്രീ. യു. ചിത്രജാതന്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീ. എസ്. രാജശേഖര വാര്യര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മേഖലാ പ്രസിടന്റ്റ്, സെക്രട്ടറി എന്നിവരോടൊപ്പം ആലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രേസിടന്റ്റ് ശ്രീ. ജി. രാജദാസും സംഘത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മേഖലയിലെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ ആയിരംതെങ്ങ് കാട്ടുകണ്ടം, ചെറിയഴീക്കല്‍, പണ്ടാരതുരുത്ത് എനീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

2010, ജൂലൈ 1, വ്യാഴാഴ്‌ച

മാസിക: ലക്‌ഷ്യം 2000


2009ലെ മാസിക പ്രചാരണത്തില്‍ 1100 മാസിക ചേര്‍ത്ത് കൊണ്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നില നിര്‍ത്തിയ മേഖല ഇത്തവണ 2000മാസിക ചേര്‍ക്കുവനാണ് ലക്ഷ്യമിടുന്നത്. മാസിക പ്രചാരണം പ്രധാന അജണ്ടയാക്കിക്കൊണ്ട് ജൂണ്‍ 27 നു ചേര്‍ന്ന മേഖല പ്രവര്‍ത്തക യോഗം കംപെയിന്റെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. യൂനിട്ടുകളിലും സ്കൂളുകളിലും മാസികാ എജെന്സി ആരംഭിക്കുവാനും പ്രത്യേക യുറീക്ക പ്രചരണം, വിജ്ഞാനോത്സവം, എന്നിവയിലൂടെ വാര്‍ഷിക വരിക്കാരെ കണ്ടെത്തുവാനും തീരുമാനിച്ചു. വിവിധ യൂനിട്ടുകള്‍ക്കുള്ള ക്വോട്ട തീരുമാനിച്ചു നല്‍കി. കാമ്പെയിന്റെ ഒന്നാം ഘട്ടം ജൂലായ്‌ 20നും രണ്ടാം ഘട്ടം ആഗസ്റ്റ്‌ 10 നും പൂര്‍ത്തിയാക്കും.