2010, ഡിസംബർ 13, തിങ്കളാഴ്‌ച

അറിവും ആഹ്ലാദവും പകര്‍ന്ന്‌ വിജ്ഞാനോത്സവം സമാപിച്ചു..
ക്ലാസ് മുറികളില്‍ കേട്ടുമാത്രം പഠിച്ച അറിവുകള്‍ സ്വയം ചെയ്തറിഞ്ഞതിന്റെ ആഹ്ലാദം പകര്‍ന്ന്‌ നല്‍കി മേഖലാ വിജ്ഞാനോത്സവം സമാപിച്ചു. കരുനാഗപ്പള്ളി യു പി ജി എസ്സില്‍ ഡിസംബര്‍ 11, 12 തിയതികളിലായി നടന്ന വിജ്ഞാനോത്സവത്തില്‍ മേഖലയിലെ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 86 കുട്ടികള്‍ പങ്കെടുത്തു. മേഖലാ വിദ്യാഭ്യാസ സബ് കമ്മിറ്റിയാണ് സംഘാടനം നിര്‍വഹിച്ചത്. ഡിസംബര്‍ 12 നു വൈകിട്ട് ചേര്‍ന്ന സമാപന സമ്മേളനത്തില്‍ എസ് എസ് എ ബ്ലോക്ക് പ്രോജക്റ്റ് ഓഫീസര്‍ ശ്രീ. എം. പ്രകാശ്‌ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു

2010, ഡിസംബർ 12, ഞായറാഴ്‌ച


AIPSC യ്ക്ക്‌ അഭിവാദനങ്ങള്‍...

ഡിസംബര്‍ 27മുതല്‍ 31വരെ തൃശൂരില്‍ വച്ച് ചേരുന്ന എ.ഐ.പി.എസ. എന്‍ ജനകീയ ശാസ്ത്ര കോണ്ഗ്രസ് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടന്നുവരുന്നു. ഫണ്ട് ശേഖരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ 21000 രൂപ മേഖല ശേഖരിച്ചു നല്‍കി. അംഗത്വത്തിന് ആനുപാതികമായി ഫണ്ട് ശേഖരിക്കുവാനുള്ള പ്രവര്‍ത്തനം തുടരുന്നു.

2010, ഡിസംബർ 6, തിങ്കളാഴ്‌ച

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

അഭിനന്ദനങ്ങള്‍... അഭിവാദനങ്ങള്‍...


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച മേഖലയിലെ പരിഷത്ത് അംഗങ്ങളില്‍ ഒട്ടുമിക്കപേരും വിജയശ്രീലാളിതരായി.

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി:
സുബൈദാ കുഞ്ഞുമോന്‍
ജി. മോഹനകുമാര്‍

തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് :
. യൂനുസ്
ബിന്ദു രാമചന്ദ്രന്‍
എല്‍. ഷൈലജ
വി. ആര്‍. ഗോപിനാഥ്
ബി. പത്മകുമാരി
അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാടുള്ള പരിഷത്ത് പ്രവര്‍ത്തകരുടെ വിജയംപഞ്ചായത്തുകളുടെ സുതാര്യവും ലക്ഷ്യബോധവുമുള്ള പ്രവര്‍ത്തനത്തിന് മുതല്ക്കൂട്ടയിരിക്കും. വിജയികളായ എല്ലാപ്രവര്‍ത്തകര്‍ക്കും മേഖലാ കമ്മിറ്റിയുടെ അഭിവാദനങ്ങള്‍...

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ജനപ്രതിനിധികളാവാന്‍ പരിഷത്ത് പ്രവര്‍ത്തകര്‍ ....


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മേഖലയിലെ നിരവധി പ്രവര്‍ത്തകര്‍ പ്രധാന മുന്നണി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. മേഖലാ കമ്മിറ്റി അംഗം .യൂനുസ് തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ നിന്നുള്ള CPI.M സ്ഥാനാര്‍ഥിയാണ്. മേഖലാ കമ്മിറ്റി അംഗം വിജയമ്മാലാലിയുടെ മകനും കോഴിക്കോട് യൂനിറ്റ് കമ്മിറ്റി അംഗവുമായ ജഗത് ജീവന്‍ ലാലി കരുനാഗപ്പള്ളി നഗരസഭയിലേക്കും തൊടിയൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി അംഗം ബിന്ദു രാമചന്ദ്രന്‍ തൊടിയൂര്‍ ഗ്രാമപഞ്ചായതിലെക്കും CPIടിക്കറ്റില്‍ മത്സരിക്കുന്നു. മരുതൂര്‍കുളങ്ങര യൂനിറ്റ് കമ്മിറ്റി അംഗം ജി.മോഹനകുമാര്‍, ടൌണ്‍ നോര്‍ത്ത് യൂനിറ്റ് കമ്മിറ്റി അംഗം സുബൈദ കുഞ്ഞുമോന്‍ എന്നിവരും നഗര സഭയിലേക്ക് മത്സര രംഗത്തുണ്ട്. ഇരുവരും CPI.M സ്ഥാനാര്‍ഥികളാണ്. വനിതാ മേഖലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി എല്‍. ഷൈലജ, മുന്‍ മേഖലാ ജോയിന്റ് സെക്രട്ടറി കെ. ആര്‍. സജീവ്, തൊടിയൂര്‍ യൂനിറ്റ് മുന്‍ സെക്രട്ടറിയും പ്രേസിടന്റുമായ വി. ആര്‍. ഗോപിനാഥ്, തൊടിയൂര്‍ യൂനിറ്റ് കമ്മിറ്റി അംഗം ബി.പത്മകുമാരി എന്നിവര്‍ തൊടിയൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് CPI.Mസ്ഥാനാര്‍ഥികളാണ്. വേങ്ങ യൂനിറ്റ് മുന്‍ സെക്രട്ടറി ജയശ്രീ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് CPI.Mനു വേണ്ടി ജനവിധി തേടുന്നു.

ഇവരെ കൂടാതെ പരിഷത്ത് അംഗങ്ങളായ പത്തോളം പേരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. ഇവരുടെ വിജയത്തിനായി അതതു യൂണിറ്റിലെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

അധികാരവികേന്ദ്രീകരണം : സെമിനാര്‍മേഖലാ കമ്മിറ്റിയും കല്ലേലി ഭാഗം ജനതാ വായന ശാലയും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ 'അധികാര വികേന്ദ്രീകരണം: പിന്നിട്ട വഴികളും പുതിയ പ്രതീക്ഷകളും' വ്യത്യസ്തമായ ഒരു അനുഭവമാണ്‌ നല്‍കിയത്.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ 15 വര്‍ഷത്തെ അനുഭവങ്ങളിലൂടെ പുതിയ ചരിത്രം സൃഷ്ടിച്ച തദ്ദേശസ്ഥാപനങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയും പുതിയ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുകയുമാണ് സെമിനാര്‍ ലക്ഷ്യമിട്ടത്. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിടന്റ്റ് പ്രൊഫ: കെ. ആര്‍. നീലകണ്‌ഠപിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന ട്രഷറര്‍ പി.വി.വിനോദ് വിഷയാവതരണം നടത്തി. വായനശാല പ്രസിടന്റ്റ് റ്റി. മുരളീധരന്‍ മോഡരേട്ടര്‍ ആയിരുന്നു. അന്‍പതോളം പേര്‍ പങ്കെടുത്തു.

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

മാസിക: 10000 രൂപയുടെ സമ്മാനം ഇത്തവണയും മേഖലയ്ക്ക്...

മാസികാ ക്യാമ്പയിന്‍ പൂര്‍ത്തിയായപ്പോള്‍ മേഖല സംസ്ഥാനത്തെ മേല്‍ക്കൈ നിലനിര്‍ത്തി. ക്യാമ്പയിന്‍ കാലാവധി നീട്ടുന്നതിനു മുന്‍പ് സംസ്ഥാനത്ത് ഏറ്റവുമധികം വരിക്കാരെ കണ്ടെത്തിയത് കരുനാഗപ്പള്ളിയാണ്. 1000 വരിക്കാരെ നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ കണ്ടെത്താനും മേഖലയ്ക്കു കഴിഞ്ഞു. പ്രവര്‍ത്തനത്തിലൂടെ നിര്‍വാഹക സമിതി പ്രഖ്യാപിച്ച 10000രൂപയുടെ സമ്മാന പുസ്തകം വര്‍ഷവും മേഖലനേടി. ഇത് മൂന്നാം തവണയാണ് മേഖല സമ്മാനം നേടുന്നത്.

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ദേശീയ പാത വികസിപ്പിക്കണം; പക്ഷേ...


കേരളത്തിലെ ദേശീയ പാതകള്‍ ബി.ഓ.റ്റി. പദ്ധതിയുടെ മറവില്‍ സ്വകാര്യവല്‍കരിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പരിഷത്ത് സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ വന്പിച്ച വരവേല്‍പ്പ് നല്‍കി. കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. ജോജി കൂട്ടുമ്മേല്‍ നയിച്ച ജാഥ സെപ്തംബര്‍ 17 നു ഉച്ചയ്ക്ക് 2 മണിക്ക് ടൌണില്‍ എത്തിച്ചേര്‍ന്നു. സ്വീകരണ പരിപാടിയില്‍ ശ്രീ. കെ.സി. ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയുടെ 500 കോപ്പികള്‍ പ്രചരിപ്പിച്ചു.
മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'നേര്‍വഴി' എന്ന ലഘുപത്രത്തിന്റെ പരിഷ്കരിച്ച രണ്ടാം ഭാഗം ഇതോടനുബന്ധിച്ച് പുറത്തിറക്കി. ഇതിന്റെ 1000 കോപ്പികള്‍ ടൌണില്‍ പ്രചരിപ്പിച്ചു.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഐ. റ്റി. പാഠശാല ഉദ്ഘാടനം ചെയ്തു

മേഖല ഐ.റ്റി. സബ്കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടത്തുന്ന ഐ.റ്റി. പാഠശാലക്ക് ആരംഭമായി. സെപ്തംബര്‍ 12 ഞായറാഴ്ച INGCTയില്‍ നടന്ന ഉദ്ഘാടന ക്ലാസ്സില്‍ IT @SCHOOL മാസ്റ്റര്‍ ട്രെയിനറും പരിഷത്ത് മുന്‍ നിര്‍വാഹക സമിതി അംഗവുമായ എ.ആര്‍. മുഹമ്മദ്‌ അസ്ലം ഇന്റര്‍നെറ്റ്, ബ്ലോഗ്‌, ഇ.മെയില്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയെ പരിചയപ്പെടുത്തി. സോഫ്റ്റ്‌വെയറിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നടത്തിയ ലഘു അവതരണം വിജ്ഞാനപ്രദമായിരുന്നു. തുടര്‍ന്ന് പാഠശാലയില്‍ പങ്കെടുത്ത മുഴുവന്‍ പ്രവര്‍ത്തകരും സ്വയം ഇ.മെയില്‍ വിലാസം സൃഷ്ടിച്ചു. 26പേര്‍ പങ്കെടുത്തു.

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

മാസികാ പ്രചാരണം: മേഖലയില്‍ 1000 കടന്നു...


മാസികാ പ്രചരണം പൂര്‍ത്തിയായപ്പോള്‍ കരുനാഗപ്പള്ളി മേഖല സംസ്ഥാനത്തെ ആധിപത്യം നിലനിര്‍ത്തി. 1050എണ്ണത്തിന്റെ വരിസംഖ്യ മേഖല ജില്ലയില്‍ അടച്ചു. 320എണ്ണം ചേര്‍ത്ത മരുതൂര്‍കുളങ്ങര യൂനിറ്റ് ബഹുദൂരം മുന്നിലാണ്. 255 വരിക്കാരെ കണ്ടെത്തിയ കോഴിക്കോട് യൂനിറ്റ് പിന്നാലെയുണ്ട്. 117 എണ്ണത്തിന്റെ വരിസംഖ്യ അടച്ച ടൌന്‍ നോര്‍ത്ത്, 105 വരിക്കാരെ കണ്ടെത്തിയ തൊടിയൂര്‍ എന്നിവയും മികച്ച പ്രവര്‍ത്തനം നടത്തി. കല്ലേലിഭാഗം (59), കടപ്പാ തെക്ക് (58) , വെങ്ങ (42), തൊടിയൂര്‍ കിഴക്ക് (25), മൈനാഗപ്പള്ളി (25) എന്നീ യൂണിറ്റുകള്‍ സാധ്യതയ്ക്കു ഒത്തു ഉയര്‍ന്നില്ലെങ്കിലും പ്രവര്‍ത്തനത്തെ ഗൌരവമായി സമീപിച്ചു. ടൌന്‍ സൌത്ത് (21), തൊടിയൂര്‍ വടക്ക് (17), ഇടക്കുലങ്ങര (5) എന്നീ യൂണിറ്റുകളും ക്യാമ്പയിന്‍ ഏറ്റെടുത്തു. 1000 വരിക്കാരെ ചേര്‍ത്ത്കൊണ്ട് സംസ്ഥാനത്ത് പല തവണ ഒന്നാം സ്ഥാനം നേടിയ മേഖലയില്‍ ഇനിയും ലഭിക്കാനുള്ള ഒര്ടരുകള്‍ കൂടി കണക്കാക്കുമ്പോള്‍ പ്രചരണം സര്‍വകാല റിക്കാര്‍ഡ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

എല്ലാ പഞ്ചായത്തുകളിലും വിജ്ഞാനോത്സവം...


യുറീക്ക- ശാസ്ത്രകേരളം വിജ്ഞാനോല്സവതിന്റെ പഞ്ചായത്ത്‌ തലം ആഗസ്റ്റ് 14 നു മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും നടന്നു. വിജ്ഞാനോല്സവതിന്നു മുന്നോടിയായി ആഗസ്റ്റ് 9 നു ഡോ.പിഷാരടീസ് ഹോസ്പിറ്റല്‍ കോണ്ഫെരന്‍സ് ഹാളില്‍ നടന്ന മേഖലാതല പരിശീലനത്തില്‍ നാല് പഞ്ചായത്തുകളില്‍ നിന്നും അഞ്ചു പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. മേഖലാ പ്രേസിടന്റ്റ് എന്‍. സുരേന്ദ്രന്‍, വിദ്യാഭ്യാസ സബ് കമ്മിറ്റി കണ്‍വീനര്‍ കെ.ജി. ശിവപ്രസാദ്‌ എന്നിവര്‍ നേത്രത്വം നല്‍കി.
അധ്യാപകരും പരിഷത്ത് പ്രവര്‍ത്തകരും ടി.ടി.സി വിദ്യാര്‍ത്ഥികളും വിജ്ഞാനോല്സവങ്ങളില്‍ ഫെസിലിറെടര്മാരായിപ്രവര്‍ത്തിച്ചു. നാല് പഞ്ചായത്തുകളിലായി 1035 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശ്രീ. ഇ.ജിനന്‍ രചിച്ച മുദ്രാഗാനത്തിന് ശ്രീ.വി.കെ.എസ് സംഗീതം നല്‍കി അവതരിപ്പിച്ചത് കുട്ടികള്‍ ആവേശപൂര്‍വ്വം ഏറ്റുപാടി. ഈ ഗാനത്തിന്റെ കോപ്പി എല്ലാ കുട്ടികള്‍ക്കും അച്ചടിച്ച്‌ നല്‍കിയിരുന്നു.
പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ മേഖല അച്ചടിച്ച്‌ നല്‍കിയിരുന്നു. അതോടൊപ്പം യുറീക്ക, ശാസ്ത്രകേരളം മാസികകളെ പരിചയപ്പെടുത്തുന്ന 'നമ്മുടെ കുട്ടികള്‍ നല്ലത് വായിക്കട്ടെ' എന്ന കുറിപ്പും ഓര്ദര്‍ഫോമും നല്‍കി. വിജ്ഞാനോത്സവ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച മാസികാ കൌന്ടരുകളിലൂടെ അന്‍പതിലധികം മാസികാ വരിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞു.

2010, ജൂലൈ 20, ചൊവ്വാഴ്ച

മാസിക ജൈവവൈവിധ്യ പതിപ്പ്: മേഖലാ പ്രചരണം 1300 കടന്നു..


അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച യുറീക്ക, ശാസ്ത്രകേരളം പ്രത്യേക പതിപ്പിന് മേഖലയില്‍ വന്‍ വരവേല്‍പ്പ്. ജൈവ വൈവിധ്യത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പതിപ്പിനെ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ആവേശപൂര്‍വമാണ് ഏറ്റുവാങ്ങിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖല കമ്മിറ്റി ചുമതലപ്പെടുത്തിയ സ്ക്വാഡ് രണ്ടു ദിവസത്തെ സ്കൂള്‍ സന്ദര്‍ശനത്തിലൂടെ മുഴുവന്‍ കോപ്പികളും പ്രചരിപ്പിച്ചു. കൂടുതല്‍ കോപ്പികള്‍ ലഭ്യമല്ലാതെ വന്നതിനാല്‍ കുട്ടികള്‍ ആവശ്യപ്പെട്ടതിന്റെ പകുതി പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല.ജില്ലയില്‍ നിന്നും ലഭിച്ച 1300 കോപ്പികള്‍ വളരെ വേഗം പ്രച്ചരിപ്പിക്കപ്പെട്ടത്തിന്റെ ആവേശത്തില്‍ 2000 വാര്‍ഷിക വരിക്കാര്‍ എന്ന ലക്‌ഷ്യം സാധ്യമാക്കാന്‍ ഒരുങ്ങുകയാണ് മേഖലയിലെ പ്രവര്‍ത്തകര്‍.


2010, ജൂലൈ 15, വ്യാഴാഴ്‌ച

കണ്ടല്‍: പഠന സംഘം കരുനാഗപ്പള്ളിയില്‍
സംസ്ഥാനത്തെ കണ്ടല്‍ കാടുകളെക്കുറിച്ച് പഠിക്കുവാന്‍ നിര്‍വാഹക സമിതി നിയോഗിച്ച വിദഗ്ധസമിതി കരുനാഗപ്പള്ളി മേഖലയില്‍ സന്ദര്‍ശനം നടത്തി. ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ: വി.എസ്. വിജയന്‍, ബോര്‍ഡ് അംഗം ഡോ: ജോര്‍ജ് ഡി'ക്രൂസ്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ: യു. കെ. ഗോപാലന്‍, പരിഷത്ത് പ്രസിടന്റ്റ് ഡോ: കാവുമ്പായി ബാലകൃഷ്ണന്‍, നിര്‍വാഹക സമിതി അംഗം ശ്രീ. വി. ആര്‍. രഘുനന്ദനന്‍, ജില്ലാ പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ. വി കെ. മധുസൂദനന്‍, ജില്ലാ സെക്രട്ടറി ശ്രീ. യു. ചിത്രജാതന്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീ. എസ്. രാജശേഖര വാര്യര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മേഖലാ പ്രസിടന്റ്റ്, സെക്രട്ടറി എന്നിവരോടൊപ്പം ആലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രേസിടന്റ്റ് ശ്രീ. ജി. രാജദാസും സംഘത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മേഖലയിലെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ ആയിരംതെങ്ങ് കാട്ടുകണ്ടം, ചെറിയഴീക്കല്‍, പണ്ടാരതുരുത്ത് എനീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

2010, ജൂലൈ 1, വ്യാഴാഴ്‌ച

മാസിക: ലക്‌ഷ്യം 2000


2009ലെ മാസിക പ്രചാരണത്തില്‍ 1100 മാസിക ചേര്‍ത്ത് കൊണ്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നില നിര്‍ത്തിയ മേഖല ഇത്തവണ 2000മാസിക ചേര്‍ക്കുവനാണ് ലക്ഷ്യമിടുന്നത്. മാസിക പ്രചാരണം പ്രധാന അജണ്ടയാക്കിക്കൊണ്ട് ജൂണ്‍ 27 നു ചേര്‍ന്ന മേഖല പ്രവര്‍ത്തക യോഗം കംപെയിന്റെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. യൂനിട്ടുകളിലും സ്കൂളുകളിലും മാസികാ എജെന്സി ആരംഭിക്കുവാനും പ്രത്യേക യുറീക്ക പ്രചരണം, വിജ്ഞാനോത്സവം, എന്നിവയിലൂടെ വാര്‍ഷിക വരിക്കാരെ കണ്ടെത്തുവാനും തീരുമാനിച്ചു. വിവിധ യൂനിട്ടുകള്‍ക്കുള്ള ക്വോട്ട തീരുമാനിച്ചു നല്‍കി. കാമ്പെയിന്റെ ഒന്നാം ഘട്ടം ജൂലായ്‌ 20നും രണ്ടാം ഘട്ടം ആഗസ്റ്റ്‌ 10 നും പൂര്‍ത്തിയാക്കും.

2010, ജൂൺ 28, തിങ്കളാഴ്‌ച

'സംഘശക്തി'ക്ക് സമാരംഭമായി...


ശാസ്ത്രസാഹിത്യ പരിഷത്ത് വേങ്ങ യൂണിറ്റും 'ശിവശക്തി' കുടുംബശ്രീ യൂണിറ്റും ചേര്‍ന്ന് രൂപീകരിച്ച 'സംഘശക്തി' സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍ MLA നിര്‍വഹിച്ചു. കുടുംബശ്രീ യൂനിട്ടുകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ചെറുകിട ഉത്പാദന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കുക, ആരോഗ്യ, വിദ്യാഭ്യാസ, വികസന, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യങ്ങള്‍. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഉദ്പാദനം ആരംഭിച്ച 'ശക്തി' ടോയലെറ്റ് സോപ്പിന്റെ വിപണന ഉദ്ഘാടനവും തദവസരത്തില്‍ നിര്‍വഹിക്കപ്പെട്ടു. ജൂണ്‍ 27 ഞായറാഴ്ച വേങ്ങയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഒര്ടിനെട്ടര്‍ എ.കെ.ശങ്കര്‍, പരിഷത്ത് മേഖല പ്രേസിടന്റ്റ് എന്‍. സുരേന്ദ്രന്‍, സി.ഡി.എസ്‌ ചെയര്‍പെഴ്സന്‍ ചിത്രലേഖ, പരിഷത്ത് ജില്ല കമ്മിറ്റി അംഗം എസ്‌. രാജശേഖര വാര്യര്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്ത് യൂനിറ്റ് പ്രസിടന്റ്റ് എ.എസ്‌. സുല്‍ഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

2010, ജൂൺ 11, വെള്ളിയാഴ്‌ച

ഭോപ്പാല്‍: വിധി ഭരണകൂടങ്ങളുടെ ഒത്തുകളി...

ഭോപ്പാല്‍ കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ക്ക് 25 വര്‍ഷത്തെ വിചാരണ പ്രഹസനത്തിനു ശേഷം നിസ്സാര ശിക്ഷ നല്‍കിയ കോടതി വിധിയില്‍ പ്രതിഷേധിച്ചു മേഖലയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പതിനായിരങ്ങളെ കൊലപ്പെടുത്തിയ കമ്പനിയുടെ ലാഭക്കൊതിയെ 'മനപൂര്‍വമല്ലാത്ത' തെറ്റായി ലഘൂകരിച്ച കോടതി നടപടി ഇന്‍ഡോ- അമേരിക്കന്‍ ഭരണകൂടങ്ങളുടെ ഒത്തുകളിയുടെ ഫലമാണ്‌. വിധിയില്‍ പ്രതിഷേധിച്ചു ജൂണ്‍ 11 നു കരുനാഗപ്പള്ളിയില്‍ വായ് മൂടിക്കെട്ടി നടത്തിയ ജാഥയില്‍ മഴയെ അവഗണിച്ചുകൊണ്ട് മുപ്പതോളം പേര്‍ പങ്കെടുത്തു. സിവില്‍ സ്റെഷന് മുന്നില്‍ നിന്ന് ആരംഭിച്ച ജാഥ ടൌണ്‍ ചുറ്റി ടൌണ്‍ എല്‍. പി. എസ്സിന് മുന്നില്‍ സമാപിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം വിജയമ്മലാലി, മേഖലാ പ്രസിടന്റ്റ് എന്‍. സുരേന്ദ്രന്‍, സെക്രട്ടറി . ഷാനവാസ്‌ എന്നിവര്‍ നേത്രത്വം നല്‍കി.
മേഖലാ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക പോസ്ടരിന്റെ 300 കോപ്പി മേഖലയില്‍ പ്രചരിപ്പിച്ചു.

2010, ജൂൺ 9, ബുധനാഴ്‌ച

'നേര്‍വഴി' : വസ്തുതകളുടെ വിളംബരം...

ദേശീയ പാത സ്വകാര്യവല്കരനതിനെതിരെ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'നേര്‍വഴി' എന്ന ലഘു പത്രം ജനശ്രദ്ധ ആകര്‍ഷിച്ചു. സ്വകാര്യവല്കരണ വിരുദ്ധ സമരത്തെ വസ്തുതകള്‍ മനസ്സിലാക്കാതെ വികസന വിരുദ്ധം എന്ന് ആക്ഷേപിക്കുന്നവര്‍ക്ക് 'നേര്‍വഴി' പുതിയ അറിവുകളാണ് നല്‍കിയത്. 'നേര്‍വഴി'യുടെ 1000കോപ്പി മേഖലയില്‍ വിതരണം ചെയ്തു.
'നേര്‍വഴി' യുടെ പൂര്‍ണ രൂപം കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യൂ...

ബി.ഓ.ടി റോഡ്‌ വേണ്ടേ... വേണ്ട...!

ദേശീയ പാത സ്വകാര്യവല്കരണത്തിന് എതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളിയില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സിവില്‍ സ്റെഷന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടൌണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ജില്ല കമ്മിറ്റി അംഗം എസ് . രാജശേഖര വാര്യര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പാത വികസനം ഉടന്‍ നടപ്പാക്കണമെന്നും നിലവിലുള്ള 30 മീറ്ററില്‍ നാലുവരി പാത സര്‍ക്കാരിനു തന്നെ നിര്മിക്കാമെന്നിരിക്കെ ബി. ഓ. ടി മാര്‍ഗം തേടുന്നത് പൊതു ഗതാഗത സംവിധാനങ്ങള്‍ സ്വകാര്യവല്കരിച്ചു മൂലധന ശക്തികള്‍ക്ക് ലാഭം വര്‍ധിപ്പിക്കാനുള്ള വഴി ഒരുക്കലാനെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ പാത സ്വകാര്യവല്കരനതിനെതിരെ മേഖല കമ്മിറ്റി തയാറാക്കിയ 'നേര്‍വഴി' എന്ന പ്രത്യേക സപ്ലിമെന്റ് മാര്‍ച്ചില്‍ ശ്രദ്ധേയമായി. സപ്ലിമെന്റിന്റെ 1000 കോപ്പി ടൌണില്‍ വിതരണം ചെയ്തു.

2010, ജൂൺ 7, തിങ്കളാഴ്‌ച

ഒത്തിരി ജീവജാലങ്ങള്‍, ഒരു ഭൂമി, ഒരു ഭാവി...

ലോക പരിസ്ഥിതി ദിനം മേഖലയില്‍ വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്‌. യു.എന്‍..പി യുടെ പരിസരദിന സന്ദേശമെഴുതിയ 3000 ബാട്ജുകള്‍ തയാറാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്തു. 10 സ്കൂള്കളില്‍ ബാഡ്ജ് വിതരണം നടന്നു. പരിസ്ഥിതി വിഷയമായ മൂന്നു ലഘുചിത്രങ്ങള്‍ അടങ്ങിയ സി.ഡി തയാറാക്കി മേഖലയിലെ സ്കൂള്‍കളില്‍ എത്തിച്ചു കൊടുത്തു. വിവിധ വിദ്യാലയങ്ങളില്‍ നടന്ന പരിപാടികളില്‍ പരിഷദ് പ്രവര്‍ത്തകര്‍ ക്ലാസ് എടുത്തു. നമ്പര് വികാല യു .പി. സ്കൂളില്‍ നടന്ന പരിസര ദിനാചരണം മേഖല പ്രസിടന്റ്റ് എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

2010, ജൂൺ 1, ചൊവ്വാഴ്ച

'ഭൂമി പൊതു സ്വത്ത് ' യൂനിറ്റ് സംവാദങ്ങള്‍ മുന്നോട്ട്...ഭൂസംരക്ഷണ ജാഥയ്ക്ക് അനുബന്ധമായി മേഖല സംഘടിപ്പിക്കുന്ന യൂനിറ്റ് സംവാദങ്ങളുടെ ഒന്നാം ഘട്ടം പങ്കാളിത്തം കൊണ്ടും ചര്‍ച്ച കൊണ്ടും ശ്രദ്ധേയമായി. മേഖലയിലെ 15 യൂനിറ്റ്കളില്‍ 7ഇടങ്ങളിലും സംവാദം പൂര്‍ത്തിയായി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, കര്‍ഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ സംവാദ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. ടൌണ്‍ നോര്‍ത്ത് യൂണിറ്റില്‍ ജില്ല കമ്മിറ്റി അംഗം എസ് .രാജശേഖര വാര്യരും കോഴിക്കോട്, തൊടിയൂര്‍ കിഴക്ക്, കല്ലേലിഭാഗം, വേങ്ങ യൂണിറ്റുകളില്‍ മേഖലാ പ്രസിടന്റ്റ് എന്‍. സുരേന്ദ്രനും മരുതൂര്‍കുളങ്ങര, ഇടക്കുളങ്ങര യൂണിറ്റുകളില്‍ മേഖലാ കമ്മിറ്റി അംഗം കെ. ജി. ശിവപ്രസാദും വിഷയാവതരണം നടത്തി. സംവാദങ്ങളില്‍ 15മുതല്‍ 35 വരെ ആളുകള്‍ പങ്കെടുത്തു.

2010, മേയ് 6, വ്യാഴാഴ്‌ച

ഭൂമി പൊതു സ്വത്ത് മേഖലാ ക്യാമ്പയിന്‍


ഭൂമി പൊതു സ്വത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന ജാഥയ്ക്ക് അനുബന്ധമായി മേഖലയില്‍ വിപുലമായ സംവാദ സദസ്സുകള്‍ വിളിച്ചു ചേര്‍ക്കുവാന്‍ മേഖലാ കമ്മിറ്റി തീരുമാനിച്ചു. വായനശാലകളുടെയും കലാ സാംസ്‌കാരിക സംഘങ്ങളുടെയും സഹകരണത്തോടെ 16 യൂനിറ്റ്കളില്‍ നടക്കുന്ന സംവാദങ്ങളില്‍ മേഖലാ-ജില്ല കമ്മിറ്റി അംഗങ്ങളും മുന്‍കാല പ്രവര്‍ത്തകരും വിഷയ വിദഗ്ദ്ധരും ഉള്‍പ്പെടെയുള്ള സംഘം വിഷയാവതരണം നടത്തും. യൂനിറ്റ് സംവാദ സദസ്സുകളില്‍ വിഷയം അവതരിപ്പിക്കുന്നവരുടെ പരിശീലനം മേയ് 7 വെള്ളിയാഴ്ച കരുനാഗപ്പള്ളി ടൌണ്‍ എല്‍.പി.എസ്സില്‍ നടന്നു. പരിശീലനത്തിനു കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. ജോജി കൂട്ടുമ്മേല്‍ നേതൃത്വം നല്‍കി. 32പേര്‍ പങ്കെടുത്തു.

യൂനിറ്റ് സംവാദ സദസ്സുകളുടെ ഉദ്ഘാടനം മെയ്‌ 15ശനിയാഴ്ച കോഴിക്കോട് യൂണിറ്റില്‍ നടക്കും.

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ഭൂസംരക്ഷണ ജാഥ കരുനാഗപ്പള്ളിയില്‍...

മനുഷ്യന്റെ ആര്‍ത്തി പ്രകൃതി ദുരന്തങ്ങളിലേക്ക്‌ നയിക്കുന്നു: ഡോ. ആര്‍.വി. ജി. മേനോന്‍
ഭൂമിക്കു മേല്‍ അതിനു സഹിക്കാവുന്ന ദ്രോഹങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിത ശൈലി രൂപപ്പെടുത്തുകയും ചെയ്തിരുന്നവരാണ് മനുഷ്യര്‍ എന്നും എന്നാല്‍ ഇന്ന് ഭൂമി പണം നിക്ഷേപിക്കുവാനും ലാഭം വര്‍ദ്ധിപ്പിക്കുവാനും ഉള്ള ചരക്കായി മാറിയിരിക്കുകയാണെന്നും
ഡോ. ആര്‍. വി. ജി. മേനോന്‍ പറഞ്ഞു. വികസനം എന്നാല്‍ ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റ്കളുമാണ് എന്ന ധാരണ വന്നു. ഭൂമിയുടെ പച്ചപ്പുകള്‍ പറിച്ചെറിഞ്ഞു പുഴകള്‍ വറ്റിച്ച് നാം നടത്തുന്ന കൈയേറ്റം ലാഭം നേടാനുള്ള മുതലാളിത്തത്തിന്റെ ആര്ത്തിയുടെ ഭാഗമാണ്. ആര്‍ത്തി ദുരന്തത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്.
ഭൂ സംരക്ഷണ ജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മേഖലാപ്രസിഡണ്ട്‌ എന്‍.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി .ഷാനവാസ്‌ സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും ജനപ്രതിനിധികളും ഉള്‍പ്പെടെ
67പേര്‍ ജാഥയെ സ്വീകരിച്ചു. സംഘാടക സമിതി ചെയര്‍മാനായി സി.വിജയന്‍പിള്ളയും കണ്‍വീനറായി ആര്‍.റജിയും പ്രവര്‍ത്തിച്ചു.


2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

ശാസ്ത്രപോഷണ ക്യാമ്പ് ആവേശമായി...

മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര പോഷണ ക്യാമ്പ് 'സൈലന്റ് വാലിയും പരിസ്ഥിതിബോധവും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു കൊണ്ട് പരിഷത്ത് സംസ്ഥാന പ്രസിഡണ്ട്‌ ഡോ.കാവുമ്പായിബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. 'ജൈവ വൈവിധ്യ വര്ഷം' എന്ന വിഷയത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡ്‌ സീനിയര്‍ പ്രോഗ്രാം കോ-ഒര്ടിനെട്ടര്‍ ഡോ.ജോര്‍ജ് ഡി'ക്രുസ് ക്ലാസ്സെടുത്തു.
```
ഗണിതത്തിലെ പസ്സിലുകള്‍ ജില്ല പഠന കേന്ദ്രം ഡയരക്ടര്‍ കെ.വി.എസ്. കര്‍ത്താ പരിചയപ്പെടുത്തി.
'ശാസ്ത്രവും ശാസ്ത്രബോധവും' എന്ന വിഷയം പരിഷത്ത് സംസ്ഥാന സെക്രട്ടറി ജി.രാജശേഖരന്‍ അവതരിപ്പിച്ചു.
'ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തില്‍ STEDഡയരക്ടര്‍ ശ്രീ. മോഹനന്‍ മണലില്‍, 'ഇന്‍ഫര്‍മേഷന്‍ ടെക്നോളജി' യില്‍ ശ്രീ. വി.കെ.ആദര്‍ശ് എന്നിവരും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
ശ്രീ. വി. കെ. ശശിധരന്റെ ശാസ്ത്രഗാന സദസ്സോടെ ക്യാമ്പ് സമാപിച്ചു.കാര്യപരിപാടി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

നമുക്ക് നടക്കാം; നല്ല ആരോഗ്യത്തിലേക്ക്...


ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7 നു പുലര്‍ച്ചെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ടൌണില്‍ സംഘടിപ്പിച്ച കൂട്ടനടത്തം ശ്രദ്ധേയമായി. 'നമുക്ക് നടക്കാം; നല്ല ആരോഗ്യത്തിലേക്ക്' എന്നാ മുദ്രാവാക്യം ഉയര്‍ത്തിയ പരിപാടി രാവിലെ 6മണിക്ക് ടൌണ്‍ എല്‍.പി.എസ്സിന്റെ മുന്നില്‍ നിന്നും ആരംഭിച്ചു. സംസ്ഥാന ആരോഗ്യ സബ് കമ്മിറ്റി മുന്‍ കണവീനാര്‍ ഡോ. പി.എന്‍.എന്‍. പിഷാരടി ഉത്ഘാടനം നിര്‍വഹിച്ചു. അന്‍പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂട്ടനടത്തം ടൌണ്‍ ചുറ്റി സിവില്‍സ്റെഷന് മുന്നില്‍ സമാപിച്ചു.

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

വാര്‍ഷിക വിലയിരുത്തലുമായി പ്രവര്‍ത്തക യോഗം


നാല്പത്തേഴാം സംസ്ഥാന വാര്‍ഷിക റിപ്പോര്ടിങ്ങിനായി ചേര്‍ന്ന മേഖലാ പ്രവര്‍ത്തക യോഗം പങ്കാളിത്തവും ചര്‍ച്ചയും കൊണ്ട് ശ്രദ്ധേയമായി. മാര്‍ച്ച് 21 ഞായറാഴ്ച രാവിലെ ടൌണ്‍ എല്‍.പി.എസ്സില്‍ ചേര്‍ന്ന യോഗത്തില്‍ 43 പേര്‍ പങ്കെടുത്തു. പ്രസിടന്റ്റ് എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ഷാനവാസ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്. രാജശേഖര വാര്യര്‍ സംസ്ഥാന വാര്‍ഷിക റിപ്പോര്‍ട്ടിംഗ് നടത്തി. മേഖലയുടെ ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗവും പരിഷത്ത് മേഖലാ കമ്മിറ്റി അംഗവുമായ വിജയമ്മാ ലാലി നിര്‍വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി. എസ്. സാനു പങ്കെടുത്തു.
ബാലവേദി പ്രവര്‍ത്തനങ്ങള്‍, ലോകാരോഗ്യ ദിന പരിപാടി, സംസ്ഥാന ജാഥക്ക് സ്വീകരണം, മേഖലാ വാഹന ജാഥ, എന്നിവ പ്ലാന്‍ ചെയ്തു.

ആകാശ ദൃശ്യ വിരുന്നൊരുക്കിയ 'ശാസ്ത്ര സായാഹ്നം'


കല്ലേലിഭാഗം യൂനിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന് അനുബന്ധമായി ജനത വായനശാലയുടെ സഹകരണത്തോടെ നടത്തിയ ശാസ്ത്ര സായാഹ്നം ആകാശ ദൃശ്യ വിരുന്നൊരുക്കി. മാര്‍ച്ച് 23ചൊവ്വാഴ്ച്ച വൈകിട്ട് വായനശാലാ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ ശാസ്ത്ര സായാഹ്നം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ റ്റി. മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. മേഖലാ കമ്മിറ്റി അംഗം കെ. ജി. ശിവപ്രസാദ് 'അത്ഭുതകരമായ ആകാശം' എന്ന ക്ലാസ്സിനു നേതൃത്വം നല്‍കി. തുടര്‍ന്ന് ടെലെസ്കൊപ്പ് പരിചയപ്പെടല്‍, ആകാശ നിരീക്ഷണം, ചന്ദ്ര ദര്‍ശനം എന്നിവ നടന്നു. ടെലെസ്കോപിലൂടെ ചന്ദ്ര കളങ്കങ്ങള്‍ ദര്ശിച്ച്ചത് മുതിര്‍ന്നവര്‍ക്ക് പോലും പുതുമയുള്ള അനുഭവമായി. 56പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വാഗതസംഘം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ആര്‍.മനോജ്‌ നന്ദി രേഖപ്പെടുത്തി.

2010, മാർച്ച് 29, തിങ്കളാഴ്‌ച

പുതുവഴികള്‍ തുറന്ന മേഖലാ വാര്‍ഷികം..

2010 ജനുവരി 16,17 തിയതികളില്‍ കരുനാഗപ്പള്ളിയില്‍ വച്ച് നടന്ന മേഖലാ വാര്‍ഷികം നല്‍കിയ ഉണര്‍വ് പ്രവര്‍ത്തനവര്‍ഷത്തില്‍ പ്രകടമാണ്. കേന്ദ്ര നിര്‍വാഹക സമിതി അംഗം അഡ്വ. ടി. ഗീനാകുമാരി വാര്‍ഷികം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മാ ലാലി ആശംസകള്‍ നേര്‍ന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേഖലാ കമ്മിറ്റിയില്‍ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം രണ്ടു വനിതകള്‍ സ്ഥാനം നേടി. മേഖലാ പഠനയാത്ര വീണ്ടും ആരംഭിക്കുന്നതുല്‍പ്പേടെ ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തി.

പുതിയ ഭാരവാഹികളായി എന്‍.സുരേന്ദ്രന്‍ (പ്രസിഡന്റ്‌), സി.വിജയന്‍ പിള്ള (വൈസ് പ്രസിഡന്റ്‌), ഇ.ഷാനവാസ്‌ (സെക്രെട്ടറി), ആര്‍.രജി, ജി.സുനില്‍കുമാര്‍ (ജോയിന്റ് സെക്രെട്ടരിമാര്‍) , ആര്‍. സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

2010, മാർച്ച് 28, ഞായറാഴ്‌ച

മൂന്നാറിന്‍റെ മനസറിഞ്ഞ യാത്ര

മേഖലാ കമ്മിറ്റി  സംഘടിപ്പിച്ച മൂന്നാര്‍ പഠനയാത്ര പുതുമയുള്ള അനുഭവമായി.  


12 മേഖലാ കമ്മിറ്റി അംഗങ്ങളും മൂന്നു യൂനിറ്റ്  സെക്രെട്ടരിമാരും മൂന്നു യൂനിറ്റ്പ്ര സിഡന്റ്‌മാരും ഉള്‍പ്പെടെ 30 പേര്‍ സംഘാംഗങ്ങളായിരുന്നു.


മേഖലയിലെ കല്ലേലിഭാഗം യൂനിറ്റ്മുന്‍  സെക്രെട്ടരിയായിരുന്ന വിമല്‍റോയ്  സംഘത്തിനു ആതിഥയത്വം വഹിച്ചു.. മൂന്നാറിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍  ആദ്യകാല കുടിയേറ്റ കുടുംബാംഗമായ ശ്രീ തങ്കപ്പന്‍ അവതരിപ്പിച്ച ക്ലാസ്സ്‌ ഏറെ വിജ്ഞാനപ്രദമായിരുന്നു.  ടാറ്റ ടീ  കമ്പനി തൊഴിലാളികളും നാട്ടുകാരും നല്‍കിയ വിവരങ്ങള്‍ നവീന മൂന്നാറിന്റെ' യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തി. ടാറ്റയുടെ  ടീ എസ്റ്റെട്ടുകള്‍ക്ക് പുറമേ എക്കോ പോയിന്റ്‌,  മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി, കല്ലാര്‍കുട്ടി, ഇടുക്കി, ചെറുതോണി, കുളമാവ് ജലസംഭരണികളും പന്നിയാര്‍, ശെങ്കുളം പവര്‍ ഹൗസുകളും സംഘം സന്ദര്‍ശിച്ചു
                                                        
2010, മാർച്ച് 26, വെള്ളിയാഴ്‌ച

പരിഷത്ത് കല്ലേലിഭാഗം യുണിറ്റ് ബ്ലോഗ്‌

 പരിഷത്ത് കല്ലേലിഭാഗം യുണിറ്റ് ബ്ലോഗില്‍ പ്രവേശിക്കാന്‍: ഇവിടെ ക്ലിക് ചെയ്യു 

2010, മാർച്ച് 23, ചൊവ്വാഴ്ച

ഗലീലിയോ നാടക യാത്ര

 ഗലീലിയോ നാടക യാത്രയുടെ ചിത്രങ്ങള്‍ കാണുവാന്‍ : ഇവിടെ ക്ലിക് ചെയ്യു

2010, മാർച്ച് 21, ഞായറാഴ്‌ച

മേഖലാ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു

ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലയുടെ ബ്ലോഗിന്‍റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. മാര്‍ച്ച് 21 ഞായറാഴ്ച കരുനാഗപ്പള്ളി ടൌണ്‍ എല്‍.പി.എസ്സില്‍ നടന്ന മേഖലാ പ്രവര്‍ത്തക യോഗത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവും പരിഷത്ത് മേഖലാ കമ്മിറ്റി അംഗവുമായ ശ്രീമതി വിജയമ്മാലാലി ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ്‌ ശ്രീ. എന്‍. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ. പി. എസ്. സാനു, ശ്രീ. എസ്. രാജശേഖര വാര്യര്‍ എന്നിവര്‍ പങ്കെടുത്തു. മേഖലാ സെക്രട്ടറി ശ്രീ. ഇ. ഷാനവാസ് സ്വാഗതം ആശംസിച്ചു.

2010, മാർച്ച് 4, വ്യാഴാഴ്‌ച

മുന്നാര്‍ പഠനയാത്ര


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ കരുനാഗപ്പള്ളി മേഖല മൂന്നാര്‍ പഠന യാത്ര സംഘടിപ്പിക്കുന്നു, യാത്രയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യം ഉള്ള എല്ലാ സുഹൃത്തുക്കളും എസ്. ജയകൃഷ്ണനുമായി
ബന്ധപെടുവാന്‍ താല്‍പര്യപെടുന്നു.

എസ്. ജയകൃഷ്ണന്‍
മൊബൈല്‍ :9496331779
:9497342334

പരിഷത്ത് കരുനാഗപ്പള്ളി മേഖലക്ക്‌ വേണ്ടി എസ്.സര‌‍‌‍‌‌‌‌‌‍‌ഞ്ച്, കല്ലേലിഭാഗം യൂനിറ്റ്

2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

മാതൃകാ സംവാദം

കരുനാഗപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്ര ദിനത്തില്‍ മാതൃക സംവാദം സംഘടിപ്പിക്കുന്നു. മേഖല വാര്‍ഷിക തീരുമാന പ്രകാരം നടക്കുന്ന വിപുലമായ യൂണിറ്റ് ‌‍‌‌കണ്‍വന്‍ഷനു മുന്നോടിയായാണ് സംവാദം നടത്തുന്നത്. ജില്ലാ മേഖല കമ്മിറ്റി അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും വരെ പങ്കെടുക്കുന്ന സംവാദത്തില്‍ സംഘടനയുടെ ദര്‍ശനം, നിലപാടുകള്‍ എന്നിവ പങ്കുവയ്ക്കും. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു കരുനാഗപ്പള്ളി ടൌണ്‍ എല്‍ പി എസ്സില്‍ നടക്കുന്ന സംവാദത്തില്‍ യൂണിറ്റ് കണ്‍വന്‍ഷനിലെ അജണ്ട തീരുമാനിക്കും.