2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

മാസിക: ആറാം തവണയും 1000 കടന്നു..

മാസികാ പ്രചാരണത്തില്‍ ആറാം തവണയും ആയിരത്തിലധികം വരിക്കാരെ കണ്ടെത്തിക്കൊണ്ട് മേഖല സംഘടനാ  പ്രവര്‍ത്തനത്തില്‍ പുതിയ അദ്ധ്യായം രചിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ആയിരത്തിലധികം വരിക്കാരെ കണ്ടെത്തിയപ്പോഴെല്ലാം സംസ്ഥാനത്ത് പ്രഥമ സ്ഥാനം മേഖല നേടിയിരുന്നു. മാസികാ പ്രചാരണ ക്യാമ്പയിന്‍ കാലയളവിനുള്ളില്‍ തന്നെ ലക്‌ഷ്യം പൂര്‍ത്തിയാക്കിയ മേഖല 1043 പേരുടെ വരിസംഖ്യ അടച്ചിട്ടുണ്ട്. ക്യാമ്പയിന്‍ ദീര്‍ഘിപ്പിച്ചതോടെ 1500 എന്ന ലക്ഷ്യത്തിലേക്ക് മേഖല നീങ്ങുകയാണ്..

2010 ലെ മാസികാ ക്യാംപയിനില്‍ 1100 വരിക്കാരെ ചേര്‍ത്തെങ്കിലും തപാല്‍ വിതരണത്തിലെ പിഴവുകള്‍ മൂലം അനേകം പരാതികള്‍ ലഭിക്കുകയുണ്ടായി. 2011ലെ ക്യാംപയിനെ ഇത് ബാധിച്ചു. എന്നാല്‍ സംഘടന സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ മാസികാ പ്രവര്‍ത്തനം സര്‍വകാല റെക്കോര്‍ഡില്‍ എത്തിക്കണമെന്ന നിശ്ചയദാര്‍ഡയത്തോടെ നടത്തിയ മുന്നൊരുക്കങ്ങള്‍ ക്യാമ്പയിന്‍ വിജയത്തിലെത്തിക്കാന്‍ സഹായിച്ചു.

യൂനിറ്റ് തലങ്ങളില്‍ നിന്നും ലഭിച്ച പ്രാദേശിക ഓര്‍ഡറുകളിലേക്കുള്ള മാസിക പ്രവര്‍ത്തകര്‍ സ്വന്തം വിലാസത്തില്‍ ഒന്നിച്ചു വരുത്തി നേരിട്ട് വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിട്ടുള്ളത്. 500ഓളം മാസികകള്‍ ഇപ്രകാരം നേരിട്ട് വിതരണം ചെയ്യും.

മേഖലയിലെ എല്ലാ യൂണിറ്റുകളും ക്യാംപയിനില്‍ സജീവമായി പങ്കെടുത്തു. 213 മാസികയുമായി കോഴിക്കോട് യൂനിറ്റ് ഒന്നാം സ്ഥാനം നേടി. 203 മാസികയുമായി മരുതൂര്‍കുളങ്ങരയും 187 ഓര്‍ഡറുകള്‍ ശേഖരിച്ച മൈനാഗപ്പള്ളിയും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. 134 മാസിക ചേര്‍ത്ത കരുനാഗപ്പള്ളി നോര്‍ത്ത് യൂണിറ്റും, 109 മാസിക ചേര്‍ത്ത കടപ്പാ തെക്ക് യൂണിറ്റും മികച്ച പ്രവര്‍ത്തനം നടത്തി. കല്ലേലിഭാഗം (62), തൊടിയൂര്‍ വടക്ക് (53), തൊടിയൂര്‍ കിഴക്ക് (50) എന്നീ യൂണിറ്റുകളും ക്യാമ്പയിന്‍ ഗൌരവമായി ഏറ്റെടുത്തു. ഒക്ടോബര്‍ 15 വരെ ക്യാമ്പയിന്‍ നീട്ടിയിട്ടുള്ളതിനാല്‍ ഈ വര്‍ഷത്തെ പ്രചരണം സര്‍വകാല റെക്കോര്‍ഡില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.