2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

അഭിനന്ദനങ്ങള്‍... അഭിവാദനങ്ങള്‍...


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച മേഖലയിലെ പരിഷത്ത് അംഗങ്ങളില്‍ ഒട്ടുമിക്കപേരും വിജയശ്രീലാളിതരായി.

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി:
സുബൈദാ കുഞ്ഞുമോന്‍
ജി. മോഹനകുമാര്‍

തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് :
. യൂനുസ്
ബിന്ദു രാമചന്ദ്രന്‍
എല്‍. ഷൈലജ
വി. ആര്‍. ഗോപിനാഥ്
ബി. പത്മകുമാരി
അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാടുള്ള പരിഷത്ത് പ്രവര്‍ത്തകരുടെ വിജയംപഞ്ചായത്തുകളുടെ സുതാര്യവും ലക്ഷ്യബോധവുമുള്ള പ്രവര്‍ത്തനത്തിന് മുതല്ക്കൂട്ടയിരിക്കും. വിജയികളായ എല്ലാപ്രവര്‍ത്തകര്‍ക്കും മേഖലാ കമ്മിറ്റിയുടെ അഭിവാദനങ്ങള്‍...

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

ജനപ്രതിനിധികളാവാന്‍ പരിഷത്ത് പ്രവര്‍ത്തകര്‍ ....


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മേഖലയിലെ നിരവധി പ്രവര്‍ത്തകര്‍ പ്രധാന മുന്നണി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. മേഖലാ കമ്മിറ്റി അംഗം .യൂനുസ് തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ നിന്നുള്ള CPI.M സ്ഥാനാര്‍ഥിയാണ്. മേഖലാ കമ്മിറ്റി അംഗം വിജയമ്മാലാലിയുടെ മകനും കോഴിക്കോട് യൂനിറ്റ് കമ്മിറ്റി അംഗവുമായ ജഗത് ജീവന്‍ ലാലി കരുനാഗപ്പള്ളി നഗരസഭയിലേക്കും തൊടിയൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി അംഗം ബിന്ദു രാമചന്ദ്രന്‍ തൊടിയൂര്‍ ഗ്രാമപഞ്ചായതിലെക്കും CPIടിക്കറ്റില്‍ മത്സരിക്കുന്നു. മരുതൂര്‍കുളങ്ങര യൂനിറ്റ് കമ്മിറ്റി അംഗം ജി.മോഹനകുമാര്‍, ടൌണ്‍ നോര്‍ത്ത് യൂനിറ്റ് കമ്മിറ്റി അംഗം സുബൈദ കുഞ്ഞുമോന്‍ എന്നിവരും നഗര സഭയിലേക്ക് മത്സര രംഗത്തുണ്ട്. ഇരുവരും CPI.M സ്ഥാനാര്‍ഥികളാണ്. വനിതാ മേഖലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി എല്‍. ഷൈലജ, മുന്‍ മേഖലാ ജോയിന്റ് സെക്രട്ടറി കെ. ആര്‍. സജീവ്, തൊടിയൂര്‍ യൂനിറ്റ് മുന്‍ സെക്രട്ടറിയും പ്രേസിടന്റുമായ വി. ആര്‍. ഗോപിനാഥ്, തൊടിയൂര്‍ യൂനിറ്റ് കമ്മിറ്റി അംഗം ബി.പത്മകുമാരി എന്നിവര്‍ തൊടിയൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് CPI.Mസ്ഥാനാര്‍ഥികളാണ്. വേങ്ങ യൂനിറ്റ് മുന്‍ സെക്രട്ടറി ജയശ്രീ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് CPI.Mനു വേണ്ടി ജനവിധി തേടുന്നു.

ഇവരെ കൂടാതെ പരിഷത്ത് അംഗങ്ങളായ പത്തോളം പേരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. ഇവരുടെ വിജയത്തിനായി അതതു യൂണിറ്റിലെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

അധികാരവികേന്ദ്രീകരണം : സെമിനാര്‍



മേഖലാ കമ്മിറ്റിയും കല്ലേലി ഭാഗം ജനതാ വായന ശാലയും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ 'അധികാര വികേന്ദ്രീകരണം: പിന്നിട്ട വഴികളും പുതിയ പ്രതീക്ഷകളും' വ്യത്യസ്തമായ ഒരു അനുഭവമാണ്‌ നല്‍കിയത്.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ 15 വര്‍ഷത്തെ അനുഭവങ്ങളിലൂടെ പുതിയ ചരിത്രം സൃഷ്ടിച്ച തദ്ദേശസ്ഥാപനങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയും പുതിയ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുകയുമാണ് സെമിനാര്‍ ലക്ഷ്യമിട്ടത്. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിടന്റ്റ് പ്രൊഫ: കെ. ആര്‍. നീലകണ്‌ഠപിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന ട്രഷറര്‍ പി.വി.വിനോദ് വിഷയാവതരണം നടത്തി. വായനശാല പ്രസിടന്റ്റ് റ്റി. മുരളീധരന്‍ മോഡരേട്ടര്‍ ആയിരുന്നു. അന്‍പതോളം പേര്‍ പങ്കെടുത്തു.

2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

മാസിക: 10000 രൂപയുടെ സമ്മാനം ഇത്തവണയും മേഖലയ്ക്ക്...

മാസികാ ക്യാമ്പയിന്‍ പൂര്‍ത്തിയായപ്പോള്‍ മേഖല സംസ്ഥാനത്തെ മേല്‍ക്കൈ നിലനിര്‍ത്തി. ക്യാമ്പയിന്‍ കാലാവധി നീട്ടുന്നതിനു മുന്‍പ് സംസ്ഥാനത്ത് ഏറ്റവുമധികം വരിക്കാരെ കണ്ടെത്തിയത് കരുനാഗപ്പള്ളിയാണ്. 1000 വരിക്കാരെ നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ കണ്ടെത്താനും മേഖലയ്ക്കു കഴിഞ്ഞു. പ്രവര്‍ത്തനത്തിലൂടെ നിര്‍വാഹക സമിതി പ്രഖ്യാപിച്ച 10000രൂപയുടെ സമ്മാന പുസ്തകം വര്‍ഷവും മേഖലനേടി. ഇത് മൂന്നാം തവണയാണ് മേഖല സമ്മാനം നേടുന്നത്.