2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

ശാസ്ത്രപോഷണ ക്യാമ്പ് ആവേശമായി...

മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര പോഷണ ക്യാമ്പ് 'സൈലന്റ് വാലിയും പരിസ്ഥിതിബോധവും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു കൊണ്ട് പരിഷത്ത് സംസ്ഥാന പ്രസിഡണ്ട്‌ ഡോ.കാവുമ്പായിബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. 'ജൈവ വൈവിധ്യ വര്ഷം' എന്ന വിഷയത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡ്‌ സീനിയര്‍ പ്രോഗ്രാം കോ-ഒര്ടിനെട്ടര്‍ ഡോ.ജോര്‍ജ് ഡി'ക്രുസ് ക്ലാസ്സെടുത്തു.
```




ഗണിതത്തിലെ പസ്സിലുകള്‍ ജില്ല പഠന കേന്ദ്രം ഡയരക്ടര്‍ കെ.വി.എസ്. കര്‍ത്താ പരിചയപ്പെടുത്തി.
'ശാസ്ത്രവും ശാസ്ത്രബോധവും' എന്ന വിഷയം പരിഷത്ത് സംസ്ഥാന സെക്രട്ടറി ജി.രാജശേഖരന്‍ അവതരിപ്പിച്ചു.
'ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തില്‍ STEDഡയരക്ടര്‍ ശ്രീ. മോഹനന്‍ മണലില്‍, 'ഇന്‍ഫര്‍മേഷന്‍ ടെക്നോളജി' യില്‍ ശ്രീ. വി.കെ.ആദര്‍ശ് എന്നിവരും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
ശ്രീ. വി. കെ. ശശിധരന്റെ ശാസ്ത്രഗാന സദസ്സോടെ ക്യാമ്പ് സമാപിച്ചു.



കാര്യപരിപാടി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ