2012 ജനുവരി 26, വ്യാഴാഴ്‌ച

പുഴയൊഴുകും വഴി തേടി..

പുഴയുടെ വഴിതേടിയുള്ള യാത്ര
പുഴപഠനത്തിലെ അവിസ്മരണീയമായ അനുഭവമാണ്.
ക്ഷമയും സ്ഥിരോത്സാഹവും
ഒട്ടൊരു സാഹസികതയും കൈമുതലാക്കിയുള്ള യാത്ര..
ഭൂപടങ്ങള്‍ വരച്ചിട്ട നദീഗതിയില്‍
കാലം വരുത്തിയ ഭേതഗതികള്‍
യാത്ര ദുഷ്കരമാക്കും.
ലാഭാര്‍ത്തി പൂണ്ട മനുഷ്യന്റെ കൈകള്‍
ഭൂതലത്തെ മാറ്റി മറിക്കുമ്പോള്‍
പ്രഭവസ്ഥാനവും പോഷകവഴികളും നഷ്ടപ്പെടുന്ന പുഴ
അതിജീവനത്തിന്റെ പുതുവഴികള്‍ തേടുകയാണ്..


പള്ളിക്കലാറിന്റെ പ്രഭവസ്ഥാനം കണ്ടെത്തുവാന്‍
പഠനസംഘം നടത്തിയ യാത്രാവഴികളിലൂടെ..
പള്ളിക്കലാറിന്റെ പ്രഭവസ്ഥാനം തേടിയുള്ള അന്വേഷണയാത്ര
കൊടുമണ്‍ പ്ലാന്റെഷനിലൂടെ
പുഴയുടെ ഒന്നാം പ്രധാന ശാഖ
കൊടുമണില്‍ നിന്ന് ഒഴുകിതുടങ്ങുന്നു;
റബര്‍ തോട്ടമായി മാറിയ പഴയ നെല്‍വയലില്‍ നിന്ന്..

രണ്ടാം ശാഖ നെടുമണ്ണില്‍ നിന്ന് ഉറവ പൊട്ടുന്നു...

പ്രധാന കൈവഴികള്‍
ഏഴംകുളം ജംക്ഷന് സമീപം ഒത്തുചേരുന്നു
കൈവഴികള്‍ ഒത്തുചേര്‍ന്നു ഒഴുകുമ്പോള്‍
പള്ളിക്കലാര്‍ നദീരൂപത്തിലേക്ക്..

ആനയടി പാലത്തില്‍ നിന്നുള്ള കാഴ്ച

2012 ജനുവരി 23, തിങ്കളാഴ്‌ച

മറ്റൊരു കേരളത്തിന്റെ മാറ്റൊലി..

പദയാത്രാ സ്വീകരണം ശ്രീ. സി ദിവാകരന്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്യുന്നു 
സ്വീകരണത്തിന് എത്തിയ പൌരാവലി 
പള്ളിക്കലാര്‍ പഠനം: പാനല്‍ പ്രദര്‍ശനം 
മറുപടി പ്രസംഗം: പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന്‍ (ജാഥാ ക്യാപ്ടന്‍ )
"വഴി തെറ്റിയെന്നു തോന്നുന്നു, തിരിച്ചുപോക്ക-
നുവദിക്കില്ലീ മഹായാത്രയില്‍;
ഇനി വയ്ക്കുമോരോ പദത്തിനും ദിശ വേറെ-
യാക്കാം, പുതുക്കാം, വഴി തിരുത്താം.."

മറ്റൊരു കേരളത്തിന്റെ മാറ്റൊലിയുമായി എത്തിയ തെക്കന്‍ മേഖലാ പദയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ സമുചിതമായ വരവേല്‍പ്പ് നല്‍കി. മുന്‍ മന്ത്രി ശ്രീ സി ദിവാകരന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിടന്റ്റ് എന്‍  സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം ജോജി കൂട്ടുമ്മേല്‍ അമുഖാവതരണം നടത്തി. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിടന്റ്റ് എല്‍ ഷൈലജ ആശംസ അര്‍പ്പിച്ചു. ജാഥ ക്യാപ്ടന്‍ പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന്‍ മറുപടി പ്രസംഗം നടത്തി.
'വേണം മറ്റൊരു കേരളം' ക്യാമ്പയിന്റെ ഭാഗമായി മേഖല നടത്തിയ 'പള്ളിക്കലാര്‍-വട്ടക്കായല്‍' പഠനത്തിന്റെ കരടു റിപ്പോര്ട് ജാഥ ക്യാപ്ടന് സമര്‍പ്പിച്ചു. പഠന സംഘത്തിനു നേത്രത്വം നല്‍കിയ ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയരക്ടര്‍ കെ ജെ പ്രസന്നകുമാര്‍, റിമോട്ട് സെന്‍സിംഗ് എജെന്സിയിലെ സയന്റിസ്റ്റ് ഡോ. എന്‍ സി അനില്‍കുമാര്‍ എന്നിവര്‍ പഠനനുഭവങ്ങള്‍ പങ്കുവച്ചു. പഠന വിവരങ്ങളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചു മേഖല തയാറാക്കിയ "ജാഗ്രത" എന്ന ബഹുവര്‍ണ്ണ സപ്ലിമെന്റ് യോഗത്തില്‍ പ്രകാശനം ചെയ്തു.
ക്യാമ്പയിന്‍ കമ്മിറ്റി കണ്വീനര്‍ കെ ജി ശിവപ്രസാദ് സ്വാഗതവും പഠന സമിതി കണ്വീനര്‍ സി ശിവന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

2012 ജനുവരി 22, ഞായറാഴ്‌ച

'ജാഗ്രത': പള്ളിക്കലാര്‍ പഠനത്തിന്റെ വിളംബരപത്രിക

'ജാഗ്രത' ശ്രീ സി ദിവാകരന്‍ എം എല്‍ എ ജാഥ ക്യാപ്ടന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു
പള്ളിക്കലാര്‍- വട്ടക്കായല്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മേഖലാ കമ്മിറ്റി തയാറാക്കിയ 'ജാഗ്രത' എന്ന ബഹുവര്‍ണ്ണ സപ്ലിമെന്റ് സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു. പഠന സംഘാംഗങ്ങളുടെ ലേഖനങ്ങളും പഠന അനുഭവങ്ങളും ഉള്‍പ്പെടുത്തിയ സപ്ലിമെന്റിന്റെ 10000 കോപ്പി വിതരണം ചെയ്തു. ജാഥാ സ്വീകരണ ചടങ്ങില്‍ വച്ച് ശ്രീ സി ദിവാകരന്‍ എം എല്‍ എ ജാഥ ക്യാപ്ടന് നല്‍കിക്കൊണ്ട് സപ്ലിമെന്റിന്റെ പ്രകാശനം നിര്‍വഹിച്ചു. 


'ജാഗ്രത'യുടെ പൂര്‍ണ്ണ രൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..

2012 ജനുവരി 17, ചൊവ്വാഴ്ച

വീട്ടുമുറ്റ ക്ലാസ്സുകള്‍ക്കു തുടക്കമായി

വീട്ടുമുറ്റ ക്ലാസ്സ്‌: ശ്രീ എന്‍ സുരേന്ദ്രന്‍ (മേഖലാ പ്രസിഡണ്ട് )
പദയാത്രാ സ്വീകരണത്തിന് അനുബന്ധമായി മേഖലയില്‍ സംഘടിപ്പിക്കുന്ന വീട്ടുമുറ്റ ക്ലാസ്സുകള്‍ക്കു ജനുവരി 17 നു തുടക്കമായി. ടൌണ്‍ നോര്‍ത്ത് യൂണിറ്റിലെ കല്ലിക്കോട്ടു ശ്രീ കരുണാകരന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ കോട്ടയില്‍ രാജു ക്ലാസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ. ആര്‍. രവീന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂനിറ്റ് സെക്രട്ടറി ജെ.ചന്ദ്രബാബു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‍ മേഖലാ പ്രേസിടന്റ്റ് എന്‍ സുരേന്ദ്രന്‍ ക്ലാസ്സെടുത്തു. മുപ്പതോളം പേര്‍ ക്ലാസ്സില്‍ പങ്കെടുത്തു. 
'വേണം മറ്റൊരു കേരളം' ക്യാമ്പയിന്റെ ഭാഗമായി പദയാത്രാ സ്വീകരണത്തിന് ശേഷവും ക്ലാസുകള്‍ തുടരും.

2012 ജനുവരി 16, തിങ്കളാഴ്‌ച

"ഇന്നത്തെ കേരളം, നാളത്തെ ഭാവി.."

സെമിനാര്‍ ഉദ്ഘാടനം: ശ്രീ പി കെ ഗോപന്‍ (ലൈബ്രറി കൌണ്‍സില്‍ ജില്ലാ പ്രസിടന്റ്റ്)
പദയാത്രാ സ്വീകരണത്തിനു അനുബന്ധമായി ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ സഹകരണത്തോടെ 'ഇന്നത്തെ കേരളം, നാളത്തെ ഭാവി' എന്ന വിഷയത്തില്‍` സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിടന്റ്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ മുന്‍ ഡയരക്ടര്‍ ഡോ: എന്‍ ജയദേവന്‍ വിഷയാവതരണം നടത്തത്തി. കരുനാഗപ്പള്ളി നഗരസഭാംഗം അഡ്വ: ടി പി സലിംകുമാര്‍, ഡി വൈ എഫ് ഏരിയാ സെക്രട്ടറി ജെ ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

2012 ജനുവരി 15, ഞായറാഴ്‌ച

ലക്ഷ്യബോധമുള്ള കൂട്ടായ്മകള്‍ കാലഘട്ടത്തിന്റെ ആവശ്യം..

സംവാദ സദസ്സ്
പ്രൊഫ: കോശി പി മാത്യു വിഷയാവതരണം നടത്തുന്നു


സംസ്ഥാന പദയാത്ര സ്വീകരണത്തിന് അനുബന്ധമായി കോഴിക്കോട് എസ്‌ എന്‍ വി എല്‍ പി എസ്സില്‍ 'വര്‍ത്തമാനകാല കേരളത്തിന്റെ ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുന്‍ തലവന്‍ പ്രൊഫ: കോശി പി മാത്യു വിഷയാവതരണം നടത്തി. പരിഷത്ത് ജില്ലാകമ്മിറ്റി അംഗം വിജയമ്മാലാലി അധ്യക്ഷത വഹിച്ചു. കെജിഓയു മുന്‍ സംസ്ഥാന പ്രസിഡാന്റ്റ് ഡി. ചിദംബരന്‍, യുവകലാ സാഹിതി മണ്ഡലം സെക്രടറി ആര്‍. രവി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: അനില്‍ എസ്‌ കല്ലേലിഭാഗം, ഡിവൈഎഫ്ഐ ഏരിയാ ട്രഷറര്‍ എ സജീവ്‌ എന്നിവര്‍ സംസാരിച്ചു.

2012 ജനുവരി 9, തിങ്കളാഴ്‌ച

പദയാത്രാ സ്വീകരണം: സംഘാടക സമിതിയായി..


'വേണം മറ്റൊരു കേരളം' ക്യാമ്പയിന്റെ ഭാഗമായി എത്തുന്ന സംസ്ഥാന പദയാത്രയ്ക്ക് മേഖലയില്‍ നല്‍കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എംഎല്‍എ മാരായ സി ദിവാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ രക്ഷാധികാരികളും കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ എം അന്‍സാര്‍ ചെയര്‍മാനുമായ സ്വാഗതസംഘത്തിന്റെ ജനറല്‍ കണ്‍വീനറായി കെ ജി ശിവപ്രസാദ് പ്രവര്‍ത്തിക്കും. വിവിധ വിഷയങ്ങളില്‍ മൂന്ന്‍ സെമിനാറുകള്‍, വീട്ടുമുറ്റ ക്ലാസുകള്‍, ശാസ്ത്ര പുസ്തക പ്രചരണം, പള്ളിക്കലാര്‍ പഠനം ഫോട്ടോ പ്രദര്‍ശനം, സപ്ലിമെന്റ് പ്രകാശനം എന്നിവ അനുബന്ധ പരിപാടികളായി നടക്കും.