2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഐ ടി യുടെ അറിവരങ്ങ്

അഡ്വ. ടി കെ സുജിത് ക്ലാസെടുക്കുന്നു 
മേഖലാ ഐ ടി സബ് കമ്മിറ്റി സംഘടിപ്പിച്ച ഐ ടി പാഠശാല 2012 പ്രവര്‍ത്തകര്‍ക്ക് നൂതന അനുഭവമായി. ഐ ടി രംഗത്തെ സാധ്യതകള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉപയുക്തമാക്കാനുള്ള ക്ലാസും പരിശീലനവുമാണ്‌ പാഠശാലയില്‍ അജണ്ടയായി ചേര്‍ത്തിരുന്നത്. ആഗസ്റ്റ്‌ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പാഠശാല വൈകിട്ട് 4 മണി വരെ തുടര്‍ന്നു.  പരിഷത്ത് സംസ്‌ഥാന ഐ ടി സബ്കമ്മിറ്റി മുന്‍ കണ്‍വീനര്‍ അഡ്വ. ടി കെ സുജിത് പാഠശാലയ്ക്ക് നേത്രത്വം നല്‍കി. സ്വതന്ത്ര സോഫ്റ്വേയര്‍, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. വിക്കിപീഡിയ, പരിഷത്ത് വിക്കി വെബ്‌, സോഷ്യല്‍ മീഡിയ എന്നിവയെ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.
പാഠശാലയിലെ പങ്കാളികള്‍ 
മരുതൂര്‍ക്കുളങ്ങര യൂനിറ്റ് പാഠശാലയ്ക്ക് ആതിഥ്യം വഹിച്ചു. പരിഷത്ത് വിക്കി വെബ്‌സൈറ്റില്‍ യൂണിറ്റിന്റെ പേജ് രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ 'വിക്കി എഴുത്ത് ' പരിശീലിച്ചു. 
പാഠശാലയിലെ പങ്കാളികള്‍ പരിശീലനത്തില്‍ 
മേഖലയിലെ എല്ലാ യൂനിടുകളുടെയും ചരിത്രം തയാറാക്കി പരിഷത്ത് വിക്കിയില്‍ ഉള്‍പ്പെടുത്താന്‍ പാഠശാലയില്‍ തീരുമാനമായി. മേഖലാ കമ്മിറ്റി അംഗങ്ങളും യൂനിറ്റ് ഭാരവാഹികളും ഉള്‍പ്പെടെ 28 പേര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ