2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

'എമെര്‍ജിംഗ് കേരള'യ്ക്ക് ജനകീയ ബദല്‍...

'എമെര്‍ജിംഗ് കേരള ' കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും പൊതുമുതലും സ്വകാര്യ 'സംരംഭകര്‍ക്ക്' തീറെഴുതുവാനുള്ള മാമാങ്കം. നമ്മുടെ പ്രകൃതിവിഭവ ഉറവിടങ്ങളെ തകര്‍ക്കാത്ത, ഇവിടത്തെ മണ്ണിനെയും മനുഷ്യരേയും സ്നേഹിക്കുന്ന, തൊഴിലും ഉദ്പാദനവളര്‍ച്ചയും സാധ്യമാക്കുന്ന വികസനപരിപാടിയാണ് നമുക്കുവേണ്ടത്.
'എമെര്‍ജിംഗ് കേരള 'യ്ക്ക് ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ 8 ന് തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മയില്‍ കരുനാഗപ്പള്ളി മേഖലയുടെ 15 പ്രതിനിധികള്‍ പങ്കെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ